SpaceX Starship: വീണ്ടും തിരിച്ചടി; സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം

പേലോഡ് ഡോർ പൂർണമായി തുറക്കാൻ  സാധിക്കാതെ വന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം

Written by - Zee Malayalam News Desk | Last Updated : May 28, 2025, 11:28 AM IST
  • സ്‌പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണം പരാജയം
  • ബഹിരാകാശ പേടകം നിയന്ത്രണ വിട്ട് ചിന്നിച്ചിതറുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്
SpaceX Starship: വീണ്ടും തിരിച്ചടി; സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം

വാഷിങ്ടൺ: സ്‌പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണം  പരാജയം. മാത്രമല്ല ബഹിരാകാശ പേടകം നിയന്ത്രണ വിട്ട് ചിന്നിച്ചിതറുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. 

Also Read: കിടിലന്‍ ക്യാമറ, വില വെറും 50,000 ല്‍ താഴെ! കാണാം സൂപ്പര്‍ സ്മാര്‍ട്ട് ഫോണുകള്‍

സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ലെന്നും ലക്ഷ്യത്തിലെത്തും മുന്നെ സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരിച്ചടിയല്ലെന്നാണ് സ്‌പേസ് എക്‌സിന്റെ അഭിപ്രായം.  സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചതെന്നും എവിടെയെന്ന് നിശ്ചയമില്ലെന്നുമാണ് സ്‌പേസ് എക്‌സ് അറിയിച്ചിരിക്കുന്നത്. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കി. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.

Also Read: സൂര്യ കേതു സംയോഗത്താൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിയോടെയായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നും സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ഇതിനിടയിൽ ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും പരാജയമായിരുന്നു. അവസാനം നടന്ന പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തിയിരുന്നു. ഇത് ഒഴിവാക്കാനായി വ്യോമഗതാഗതം കുറവുള്ള സമയത്തായിരുന്നു ഇന്ന് പരീക്ഷണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News