വിമര്‍ശനങ്ങള്‍ക്ക് മറുപടി;പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമെന്ന് ഫേസ്ബുക്ക്!

ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് വിശദീകരണവുമായി രംഗത്ത് വന്നത്.

Last Updated : Aug 22, 2020, 07:04 AM IST
  • തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവും ആണെന്ന് ഫേസ്ബുക്ക്
  • വ്യക്തികള്‍ക്ക് സ്വയം അവതരിപ്പിക്കാനുള്ള തുറന്നതും സുതാര്യവും നിഷ്പക്ഷവുമായ വേദിയാണ് ഫേസ്ബുക്ക്
  • ആരോപണങ്ങളെ ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുവെന്ന് ഫേസ് ബുക്ക്
  • ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത്‌ മോഹനാണ് വിശദീകരണവുമായി രംഗത്ത് വന്നത്
വിമര്‍ശനങ്ങള്‍ക്ക് മറുപടി;പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമെന്ന് ഫേസ്ബുക്ക്!

മുംബൈ:ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് വിശദീകരണവുമായി രംഗത്ത് വന്നത്.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവും ആണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത്‌ മോഹനാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
വ്യക്തികള്‍ക്ക് സ്വയം അവതരിപ്പിക്കാനുള്ള തുറന്നതും സുതാര്യവും നിഷ്പക്ഷവുമായ വേദിയാണ് ഫേസ്ബുക്ക്,
കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഫേസ്ബുക്ക് സ്വന്തം നിലപാടുകളില്‍ മായം ചെര്‍ക്കുന്നെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഈ ആരോപണങ്ങളെ ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നു.ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഈ അവസരത്തെ വിനിയോഗിക്കുന്നു.
എല്ലാ തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു,ഫേസ്ബുക്കില്‍ എന്ത് അനുവദിക്കുമെന്നും അനുവദിക്കില്ലെന്നും 
കമ്മ്യുണിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്,മതത്തിന്‍റെയും വംശീയതയുടെയും ദേശീയതയുടെയും പേരില്‍ വ്യക്തികള്‍ക്ക് എതിരെയുള്ള 
അക്രമങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും,ഫേസ് ബുക്ക് നിലപാട് വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങളെ ഞങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നു,അത് ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഘടന കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്,
ഞങ്ങളുടെ ജീവനക്കാരില്‍ പലരും രാഷ്ട്രീയമായും സാംസ്ക്കാരികമായും സമൂഹത്തിന്‍റെ പല വിഭാഗങ്ങളില്‍ നിന്നും വന്നവരാണ്.
എന്നാല്‍ എല്ലാ ഭിന്നതകളും മറന്ന് സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നു.സമാനമായി ഫേസ് ബുക്കിന്‍റെ നിലപാടുകളും ഏകാപക്ഷീയമല്ല,
എല്ലാ വിഭാഗങ്ങളെ ക്കൂടി പരിഗണിച്ച് അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷമാണ് നയങ്ങള്‍ രൂപീകരിക്കുന്നത്,അജിത്‌ മോഹന്‍ വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങള്‍ക്ക്‌ ഫേസ്ബുക്കില്‍ സ്ഥാനമില്ല,ഇത്തരം ഉള്ളടക്കങ്ങളെ ഞങ്ങള്‍ നിഷ്പക്ഷമായി തടയും,ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും നേതാവിനെയും 
വിശ്വാസങ്ങളെയും പരിഗണിക്കാതെ ലോകത്താകമാനം ഞങ്ങള്‍ ഈ നയം നടപ്പിലാക്കും,വിദ്വേഷ പ്രസംഗങ്ങള്‍ ഞങ്ങള്‍ തടഞ്ഞിട്ടുണ്ട് എന്നും 
അജിത്‌ മോഹന്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:'സ്വന്തം പാര്‍ട്ടിക്കാരില്‍ പോലും സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്ത പരാജിതര്‍'രാഹുലിനോട് കേന്ദ്രമന്ത്രി!

 

ഇനിയും അത് തുടരുമെന്നും ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ട് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ വ്യാപൃതരാണെന്നും ഇനിയും മുന്നേറാനുണ്ടെന്നും
ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക്ക് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തില്ലെന്ന് 
വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു,പിന്നാലെ വിഷയം ഏറ്റ് പിടിച്ച് കോണ്‍ഗ്രസ്‌ രംഗത്ത് വന്നു,കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി 
ഫേസ് ബുക്കിനേയും ബിജെപിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു,ഇങ്ങനെ വിഷയം രാഷ്ട്രീയമായി വലിയ വിവാദമായി 
മാറിയ സാഹചര്യത്തിലാണ് ഫേസ്ബുക്ക് വിശദീകരണവുമായി രംഗത്ത് വന്നത്.

Trending News