ന്യൂസിലാന്‍ഡ് വെടിവെപ്പ്: 15 ലക്ഷം വീഡിയോകള്‍ അപ്രത്യക്ഷം

പ്രതി പിടിയിലായിട്ടും വീഡിയോകള്‍ പ്രചരിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. 

Sneha Aniyan | Updated: Mar 18, 2019, 06:18 PM IST
 ന്യൂസിലാന്‍ഡ് വെടിവെപ്പ്: 15 ലക്ഷം വീഡിയോകള്‍ അപ്രത്യക്ഷം

രു ദിവസം കൊണ്ട് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത് ന്യൂസിലാന്‍ഡ് വെടിവെപ്പിന്‍റെ 15 ലക്ഷം വീഡിയോകള്‍!!

ആക്രമണം നടന്നു 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോകളാണ് ഫേസ്ബുക്ക്‌ ഒഴിവാക്കിയത്. 

ഇതില്‍ 12 ലക്ഷം വീഡിയോകള്‍ അപ്ലോഡ് ചെയ്ത ഉടന്‍ തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്ന് ന്യൂസിലാന്‍ഡ് ഫേസ്ബുക്ക്‌ വക്താവ് മിയ ഗാര്‍ലിക് പറഞ്ഞു. 

ആക്രമിയായ ബ്രെന്‍ററണ്‍ ടാരന്‍റ് നെറ്റിയില്‍ ഘടിപ്പിച്ച ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തി ലൈവായി ഫേസ്ബുക്കില്‍ നല്‍കുകയായിരുന്നു. 

ഈ ദൃശ്യങ്ങള്‍ ആദ്യം കണ്ട ടാരന്‍റിന്‍റെ സുഹൃത്തുക്കള്‍ അത് ഡൗണ്‍ലോഡ് ചെയ്ത് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യുകയായിരുന്നു.  

പ്രതി പിടിയിലായിട്ടും വീഡിയോകള്‍ പ്രചരിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. 

ഓഡിയോ ടെക്‌നോളജി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ആക്രമണ വീഡിയോ കണ്ടെത്തി നീക്കിക്കൊണ്ടിരിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായത്.