Video: ഫേസ്ബുക്കില്‍ ഇനി 3ഡി വിസ്മയം!

ത്രീഡി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ ത്രീഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കും. 

Last Updated : Oct 14, 2018, 11:15 AM IST
Video: ഫേസ്ബുക്കില്‍ ഇനി 3ഡി വിസ്മയം!

ത്രീഡി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ ത്രീഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കും. 

ത്രീഡി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുന്നത് കൂടാതെ അവയുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകു൦.ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്സ്, കോണ്‍ട്രാസ്റ്റി൦ഗ് കളേഴ്സ്, ടെക്സ്ചര്‍ എന്നിവ ക്രമീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

ഡ്യുവല്‍ ലെന്‍സ് ക്യാമറയില്‍ പോട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി തന്നെ ഷെയര്‍ ചെയ്യണം. 

വെര്‍ച്വല്‍ റിയാലിറ്റിയിലും ഇത്തരത്തില്‍ ത്രീഡി ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ഒകുലസ് ഗോ ബ്രൗസറിലൂടെയോ ഒകുലസ് റിഫ്റ്റിലെ ഫയര്‍ഫോക്സിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. 

ചിത്രത്തിലെ മൂന്ന് വശങ്ങളും കാണാനായി ചിത്രങ്ങളെ വലിക്കുകയും ഉയര്‍ത്തുകയും തൊടുകയും വേണം. വരുന്ന ആഴ്ചകളില്‍ എല്ലാവരിലേക്കും പുതിയ ദൃശ്യ വിസ്മയം എത്തുമെന്നാണ് സൂചന. 

ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എസ്, ഐഫോണ്‍ എക്‌സ് എസ് മാക്‌സ്, സാംസംഗ് ഗ്യാലക്‌സി നോട്ട് 9, എല്‍ജി എന്‍35 തുടങ്ങിയ ഫോണുകളില്‍ രണ്ടു പിന്‍ക്യാമറ ഉപയോഗിച്ചു പോര്‍ട്രയിറ്റ് മോഡില്‍ ചിത്രങ്ങളെടുക്കാനാകും. 

നേരത്തെ ഫേസ്ബുക്കിന്‍റെ ടൈംലൈനില്‍ 3ഡി പോസ്റ്റുകള്‍ പോസ്റ്റു ചെയ്യുന്നതിന് അവസരമൊരുക്കിയിരുന്നു.

Trending News