സൂപ്പര്‍ മോഡല്‍ ഷുഡുവിന്റെ യഥാര്‍ത്ഥ മുഖം!
കറുപ്പഴകുമായി ഹൃദയം കവര്‍ന്ന ഷുഡുവിന്റെ യഥാര്‍ത്ഥ 'മുഖം' തുറന്നുകാണിച്ചിരിക്കുകയാണ് ഫാഷന്‍ ഫോട്ടോഗ്രാഫറായ കാമറോണ്‍ ജെയിംസ് വില്‍സണ്‍.

വശ്യമാര്‍ന്ന കണ്ണുകളും, കറുപ്പിന്റെ തിളക്കവുമായി ഇന്‍സ്റ്റാഗ്രാമില്‍ താരമായ കറുത്ത മോഡല്‍ ഷുഡുവിനെ അത്ര വേഗമൊന്നും ആരും മറക്കില്ല. ആഫ്രിക്കയില്‍ നിന്നുള്ള ഈ കറുത്ത സുന്ദരിക്ക് ഏതാണ്ട് ഒന്നര ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഷുഡുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഓരോ ചിത്രങ്ങളും വളരെ വ്യത്യസ്തവും ഫാഷന്‍ അപ്ടുഡേറ്റുമാണ്. എന്നാല്‍, കറുപ്പഴകുമായി ഹൃദയം കവര്‍ന്ന ഷുഡുവിന്റെ യഥാര്‍ത്ഥ 'മുഖം' തുറന്നുകാണിച്ചിരിക്കുകയാണ് ലണ്ടന്‍ സ്വദേശിയും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ കാമറോണ്‍ ജെയിംസ് വില്‍സണ്‍.
ഒരിക്കലും റാമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഷുഡു ഒരു ഡിജിറ്റല്‍ മോഡല്‍ മാത്രമാണ് മനുഷ്യമോഡലുകളെ വെല്ലുന്ന വിധത്തിലുള്ള കൃത്യതയാണ് ഈ ഡിജിറ്റല്‍ മോഡലിനുള്ളത്.
ഇനിയും ഇതുപോലുള്ള അനുകരണങ്ങളുണ്ടായാല് മനുഷ്യമോഡലുകള് പുറത്താവുമെന്ന ഭയവും പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മോഡലിംഗ് മറ്റൊരു ലോകം തന്നെയാണെന്നും മനുഷ്യമോഡലുകളോട് മത്സരിക്കുകയല്ല ഇവയുടെ ലക്ഷ്യമെന്നും വില്‍സണ്‍ പറയുന്നു.
ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സൂപ്പര്‍ മോഡല്‍ എന്നാണ് ഷുഡു അറിയപ്പെടുന്നത്. ഇതോടെ, ഷുഡുവിനെ അനുകരിച്ച് ഡിജിറ്റല്‍ മോഡലുകളെ ഒരുക്കാനുള്ള ശ്രമത്തിലാണ് വന്‍ കമ്പനികള്‍.
അതിനിടെ ഇത്തരത്തിലുള്ള ഡിജിറ്റല്‍ മോഡലുകള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ച്ചപ്പാടില്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ലക്ഷ്വറി മാര്‍ക്കറ്റുകളെയാണ് തന്റെ മോഡലുകള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് കാമറോണ്‍ പറയുന്നു, ത്രീഡി അവതാറുകള്‍ക്ക് രൂപം നല്‍കാനുള്ള ചിലവു മുന്‍നിര്‍ത്തിയാണിത്. ഒരു മോഡലിനു മാത്രം ആയിരത്തോളം ഡോളറുകളാണ് ചിലവാകുക, നൂറില്‍പരം മണിക്കൂറുകളും വേണം.