ടിക് ടോക്കിൽ അക്കൗണ്ട് തുറന്ന ആദ്യ രാഷ്ട്രീയ പാർട്ടി!!

നിലവില്‍ 7000 ഫോളോവേഴ്സുള്ള പാര്‍ട്ടി അക്കൗണ്ടിന് 60,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 

Last Updated : Sep 25, 2019, 05:40 PM IST
ടിക് ടോക്കിൽ അക്കൗണ്ട് തുറന്ന ആദ്യ രാഷ്ട്രീയ പാർട്ടി!!

സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിൽ വെരിഫൈഡ് അക്കൗണ്ട് തുറന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM).

ടിക് ടോക്കിൽ വെരിഫൈഡ് അക്കൗണ്ട് തുറക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി  ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) മാറി. 

നിലവില്‍ 7000 ഫോളോവേഴ്സുള്ള പാര്‍ട്ടി അക്കൗണ്ടിന് 60,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 

പാർട്ടി പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ജനങ്ങളോട് പാർട്ടി ആസ്ഥാനമായ ദാറുസ്സലാമിലേക്ക് വരാൻ ആഹ്വാനം ചെയ്യുന്നതുള്‍പ്പടെ 75 വീഡിയോകളും പേജില്‍ ഷെയർ ചെയ്തിട്ടുണ്ട്. 

നിലവിൽ 20 കോടിയിൽ അധികം ഉപയോക്താക്കളുള്ള ടിക്ടോക്കിലൂടെ കൂടുതൽ യുവജനങ്ങളിലേക്ക് എത്തിച്ചേരാനകുമെന്നാണ് പ്രതീക്ഷയാണ് പാര്‍ട്ടി ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. 

2019ൽ ഇതുവരെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ആപ്പാണ് ടിക് ടോക്.

Trending News