)
ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ബിഗ് ബില്യൺ ഡേയ്സ് സെയിൽ നാളെ തുടങ്ങുകയാണ്. വമ്പൻ വിലക്കുറവിലാണ് ഓരോ ഉത്പന്നങ്ങളും എത്തുന്നത്. എല്ലാവരും കാത്തിരിക്കുകയാണ് സെയിൽ തുടങ്ങുന്നതിനായി. എന്നാൽ ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർ അല്ലെങ്കിൽ ബ്ലാക്ക് മെമ്പേഴ്സ് ആയിട്ടുള്ളവർക്ക് ഒരു ദിവസം മുൻപ് തന്നെ ആക്സസ് ലഭിക്കും. സെയിൽ ഔദ്യോഗികമായി തുടങ്ങും മുൻപ് തന്നെ ഇവർക്ക് തങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. അവ സോൾഡ് ഔട്ട് ആകും മുൻപ് പ്ലസ് മെമ്പേഴ്സിന് വാങ്ങാൻ സാധിക്കും.
അത്തരത്തിൽ ഒരു പ്ലസ് മെമ്പർ ഒരു ഐഫോൺ വാങ്ങിച്ചതിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഫോൺ 16 ആണ് ഉപഭോക്താവ് വാങ്ങിയത്. അർദ്ധരാത്രി 12.03നാണ് ഇയാൾ ഫോൺ ഓർഡർ ചെയ്തത്. 12.23ന് സാധനം ഡെലിവറി ചെയ്തതായും ഉപഭോക്താവ് പറയുന്നു. ഡെലിവറി ഏജന്റ് കൃത്യസമയത്ത് തന്നെ പാക്കേജ് എത്തിച്ചതായും അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും ഉപഭോക്താവ് എക്സിൽ കുറിച്ചു.
ഓർഡർ ചെയ്ത് 30 മിനിറ്റിൽ സാധനം കിട്ടുന്നതിനാൽ ഐഫോൺ വാങ്ങാനുള്ള ആളുകളുടെ എണ്ണവും അതിനനുസരിച്ച് വർധിക്കുകയാണ്. സെയിലിൽ ഫോണിന് നൽകിയിരിക്കുന്ന വമ്പൻ വിലക്കുറവും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്. സീസണിലെ ഏറ്റവും വലിയ ഓഫറുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കളുടെ തിരക്ക് കൂടുകയാണ്. ഏറ്റവും ജനപ്രിയമായ ഡീലുകളിൽ ഒന്നായി മാറുകയാണ് ആപ്പിൾ ഐഫോൺ 16 സീരീസിന്റെ വില. ഐഫോൺ 17 സീരീസും ഐഫോൺ എയറും പുറത്തിറങ്ങിയതോടെ പഴയ ഐഫോൺ 16 മോഡലുകൾക്ക് വലിയ വിലക്കുറവാണ് വന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.