)
ഇന്ത്യൻ ടെക്ക് മെഖലയിൽ അടുത്തിടെ സ്ഥിരമായി കേൾക്കുന്ന പേരാണ് സോഹോ. വാട്സപ്പിനെതിരെ അരാട്ടൈയും, ഗൂഗിൾ ക്രോമിനെതിരെ ഉലാ ബ്രൗസറും, ഗൂഗിൾ വർക്ക്സ്പേസിന് എതിരെ വാണിയും ഇറക്കി ഇന്ത്യൻ ടെക്ക് മേഖലയ്ക്ക് അഭിമാനമാവുകയാണ് സോഹോ.
ഇന്ത്യൻ വിപണിയിൽ സോഹോയുടെ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ ഉപഭോക്താക്കൾ വർദ്ദിച്ചുവരുന്നു. അടുത്തിടെ അരാട്ടൈയും, ഉല ബ്രൗസറും ആപ്പ് സ്റ്റോറിൽ ഒന്നാമതെത്തി. സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ഭഗമായി കേന്ദ്ര മന്ത്രിമാരും സോഹോ ഉൽപ്പന്നങ്ങളെ പിന്തുണക്കുന്നു. സോഹോയുടെ ഈ വിജയത്തിനു പിന്നിൽ തഞ്ചാവൂർ കാരനായ ശ്രീധർ വെമ്പുവാണ്.
ശ്രീധർ വെമ്പു
1968 ൽ തമിഴ്നാട്ടിലെ കൊച്ചു ഗ്രാമമായ തഞ്ചാവൂരിലാണ് ശ്രീധർ വെമ്പു ജനിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബി ടെക്ക് എടുത്ത ശേഷം, 1989 ൽ മദ്രാസ് ഐഐടി യിൽ ചേർന്നു. 1994 ൽ അദ്ദേഹം പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടി. ശേഷം, ക്വാൽകോമിലെ സിസ്റ്റംസ് ഡിസൈൻ എഞ്ചിനീറായി ജോലി ചെയ്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ ഉൽപ്പന്ന കമ്പനി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1996-ൽ വെമ്പു അഡ്വെൻ്റ്നെറ്റ് സ്ഥാപിച്ചു. 20 വർഷത്തിനുള്ളിൽ അഡ്വെന്റ്നെറ്റ്, ക്ലൗഡ് അധിഷ്ഠിത ബിസിനസ് സൊല്യൂഷനുകളുടെ ഒരു പ്രധാന വിതരണക്കാരനായ സോഹോ കോർപ്പറേഷനായി മാറി. 2016 ആയപ്പോഴേക്കും കമ്പനി 3,000-ത്തിലധികം ആളുകളെ നിയമിക്കുകയും 180-ലധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്ന 50-ലധികം ക്ലൗഡ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പുറത്തു നിന്നും ഫണ്ടിംഗ് നിരസിച്ച് സ്വന്തമായാണ് ബിസിനസ്സ് പടുത്തുയർത്തിയത്. മഹാ നഗരങ്ങളിൽ തൻ്റെ കമ്പനി കെട്ടിപടുത്തുന്നതിനു പകരം, വെമ്പു തിരഞ്ഞെടുത്തത് തമിഴ്നാട്ടിലെ കൊച്ചു ഗ്രാമമായ തെങ്കാശിയായിരുന്നു. ഗ്രാമങ്ങളിലും ലോകോത്തര സാങ്കേതിക വിദ്യ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭകൾ ഉണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ചെറു ഗ്രാമത്തിൽ നിന്നും തുടങ്ങിയ സോഹോ, ഇന്ന് ഇന്ത്യൻ ടെക്ക് മേഖലയിൽ തരങ്കം സൃഷ്ടിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.