ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരാള്‍ മാത്രം...

ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ആദ്യ യാത്രയില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ മാത്രമാണ് പോകുന്നതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന തലവന്‍ കെ ശിവന്‍.

Updated: Jan 11, 2020, 01:43 PM IST
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരാള്‍ മാത്രം...

തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ആദ്യ യാത്രയില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ മാത്രമാണ് പോകുന്നതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന തലവന്‍ കെ ശിവന്‍.

പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരിൽ മൂന്ന് പേർ ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോർട്ടുകൾ. 

എന്നാൽ സുരക്ഷ കണക്കിലെടുത്ത് ഒരാളെ അയച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നേരത്തെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അയയ്ക്കാനായിരുന്നു തീരുമാനം. 

പിന്നീട് സ്ത്രീകൾ വേണ്ട, പുരുഷൻമാർ മതിയെന്നാക്കിയിരുന്നു. തിരഞ്ഞെടുത്ത യാത്രികർ പരിശീലനത്തിനായി ഈ മാസം റഷ്യയിലേക്ക് പോകും.

2011 ഡിസംബറിലാണ് ആദ്യ പരീക്ഷണം നടക്കുക. പതിനായിരം കോടി ചിലവു വരുന്ന ദൗത്യമാണ് ഗഗന്‍യാന്‍. ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ ഇവര്‍ക്ക് പരിശീലനം ആരംഭിക്കും. പതിനൊന്നു മാസം നീണ്ട പരിശീലനമാണ് റഷ്യയില്‍ വെച്ച് ഇവര്‍ക്ക് നല്‍കുക. 

ബഹിരാകാശത്ത് സഞ്ചരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വിവിധ തരം ശാരീരിക ക്ഷമത പരിശീലനമാണ് റഷ്യയില്‍ വെച്ച് നടക്കുക. റഷ്യയില്‍ പരിശീലനം പൂര്‍ത്തിയായതിനു ശേഷം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും.

2018-ല്‍ 75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിലാണ് ഇന്ത്യയുടെ ബഹിരാകാശ മിഷന്‍ ഗഗന്‍യാനെ കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഒരു മകനോ,മകളോ അടുത്ത ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യന്‍ പതാക കൈയ്യിലേന്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. 

ദൗത്യം വിജയിച്ചാല്‍ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്ക് ശേഷം, ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിച്ച ലോകത്തെ നാല് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.

ഗഗൻയാനിന്റെ അടിസ്ഥാനസൗകര്യങ്ങൾ, യാത്രികരുടെ വസ്ത്രം, ഭക്ഷണം, പരിശീലനം, ചികിത്സ, പേടകത്തിന്റെ നിർമ്മാണം, സുരക്ഷാ മുൻകരുതലുകൾ, 
വിക്ഷേപണ സൗകര്യം തുടങ്ങി നിരവധി തയ്യാറെടുപ്പുകളുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാർ ഡോ. ശിവൻ പറഞ്ഞു.