ജിയോണി എം സെവന്‍ സെപ്റ്റംബര്‍ 25 നെത്തും

Last Updated : Sep 18, 2017, 02:37 PM IST
ജിയോണി എം സെവന്‍ സെപ്റ്റംബര്‍ 25 നെത്തും

ജിയോണി എം സെവന്‍ ചൈനയില്‍ സെപ്റ്റംബര്‍ 25 നെത്തുമെന്ന് കമ്പനി. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വീബോയിലാണ് കമ്പനി ഇത് അറിയിച്ചിരിക്കുന്നത്. ടീസര്‍ ചിത്രത്തിലാണ് തീയതി കാണിച്ചിരിക്കുന്നത്.

'ഫുള്‍ വ്യൂ' ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഇതിന്‍റെ സ്ക്രീന്‍ അനുപാതം 18:9 ആണ്. 4000mAh ബാറ്ററി കരുത്തില്‍ എത്തുന്ന ഫോണിന് 64GB റോം ആണുള്ളത്. അരികുവശങ്ങള്‍ കുറഞ്ഞ ഫോണ്‍ ആയിരിക്കും ഇത്. AMOLED സ്ക്രീന്‍ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. ബ്ലാക്ക്, ഗോള്‍ഡ്‌ നിറങ്ങളിലായിരിക്കും ഇത് ഇറങ്ങുക.

ബെഞ്ച്‌മാര്‍ക്കിംഗ് അപ്ളിക്കേഷനായ GfxBenchല്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ പ്രകാരം ആറിഞ്ച് ഡിസ്പ്ലേ ആയിരിക്കും ഇതിനുണ്ടാവുക. മീഡിയടെക് MT6758 പ്രോസസര്‍ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. പിന്നില്‍ 15MP ക്യാമറയും മുന്നില്‍ 7MP ക്യാമറയുമാണ് ഇതിനുള്ളത് എന്നും ആദ്യ വിശദാംശങ്ങളില്‍ പറയുന്നു.

Trending News