close

News WrapGet Handpicked Stories from our editors directly to your mailbox

ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇടം നേടി #ഗോബാക്മോദി!!

 ഗോ ബാക് മോദി എന്ന ഹാഷ് ടാഗിനൊപ്പം തന്നെ ട്വിറ്ററില്‍ വൈറലാകുകയാണ് ടിഎന്‍ വെല്‍ക്കം മോദി എന്ന ഹാഷ് ടാഗും.

Sneha Aniyan | Updated: Sep 30, 2019, 04:54 PM IST
ട്വിറ്റര്‍ ട്രെന്‍ഡില്‍ ഇടം നേടി #ഗോബാക്മോദി!!

ചെന്നൈ: ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. 

ഗോ ബാക് മോദി എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററിൽ പ്രതിഷേധം ശക്തമാകുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിയത്. 

മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നൈയിലെത്തിയത്. 

തിങ്കളാഴ്ച രാവിലെ 12 മണി വരെ 50,000 ട്വീറ്റുകളാണ് ഗോ ബാക് മോദി എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, ഗോ ബാക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

അതേസമയം, ഗോ ബാക് മോദി എന്ന ഹാഷ് ടാഗിനൊപ്പം തന്നെ ട്വിറ്ററില്‍ വൈറലാകുകയാണ് ടിഎന്‍ വെല്‍ക്കം മോദി എന്ന ഹാഷ് ടാഗും.

കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മോദിക്കായി ക്രമീകരിച്ചിരിക്കുന്നത്.

ആയിരത്തിലധികം പോലീസുകാരെയാണ് ക്യാമ്പസിനകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സിസിടിവി ക്യാമറകളും പരിപാടി നിരീക്ഷിക്കും. 

രാവിലെ 9:30 തോടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സ്വീകരിച്ചു. 

ശേഷം ഹെലികോപ്റ്ററിലായിരുന്നു മോദി ഐഐടിയില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.