'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

Sneha Aniyan | Updated: Mar 30, 2019, 06:02 PM IST
 'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

ന്ത്യയുടെ രണ്ട് അഭിമാന താരങ്ങളെ കോര്‍ത്തിണക്കി ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മീം. 

ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയ ചലച്ചിത്ര൦ ലൂസിഫറിനും യുവരാജ് സിംഗിനും ആദരം നല്‍കുന്ന രീതിയിലാണ് മീം തയാറാക്കിയിരിക്കുന്നത്. 

ടെന്നീസ് കളിക്കുന്ന യുവരാജിന്‍റെയും മോഹന്‍ലാലിന്‍റെയും രസകരമായ മീമാണ് ഗൂഗിള്‍ ഇന്ത്യ തയാറാക്കിയിരിക്കുന്നത്.

ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നേട്ടം കൊയ്ത മിയാമി ഓപ്പണ്‍ ടെന്നീസിന് ആദരം നല്‍കാനായാണ് താരങ്ങള്‍ ടെന്നീസ് കളിക്കുന്ന രീതിയില്‍ മീം തയാറാക്കിയിരിക്കുന്നത്. 

ഗൂഗിള്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മീം പങ്കുവച്ചിരിക്കുന്നത്. 

''റെക്കോര്‍ഡുകളെല്ലാം എങ്ങനെ ഭേദിക്കണമെന്ന് അറിയാവുന്ന നായകന്മാര്‍'' എന്ന അടിക്കുറിപ്പോടെയാണ് മീം ഷെയര്‍ ചെയ്തിരിക്കുന്നത്. 

കൂടാതെ, ഗൂഗിള്‍ ട്രെന്‍ഡ്സ്, ലൂസിഫര്‍ മോഹന്‍ലാല്‍, മിയാമി ഓപ്പണ്‍ തുടങ്ങി ഹാഷ് ടാഗുകളും മീമിനൊപ്പമുണ്ട്

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ യൂസ്‌വേന്ദ്ര ചാഹല്‍ പതിനാലാം ഓവറില്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തും സിക്‌സറിന് പറത്തിയാണ് യുവരാജ് താരമായത്.