ഒരു രംഗോലി.... ചുമ്മാതല്ലല്ലോ നന്നായി ഇരന്നിട്ടല്ലേ?

1 ലക്ഷത്തോളം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ലക്കി വിന്നെറെ കാത്തിരിക്കുന്നത്.

Updated: Oct 29, 2019, 04:51 PM IST
ഒരു രംഗോലി.... ചുമ്മാതല്ലല്ലോ നന്നായി ഇരന്നിട്ടല്ലേ?

ദീപാവലി പ്രമാണിച്ച് ഓൺലൈൻ പേമന്‍റ് രംഗത്തെ വമ്പന്മാർ ഓഫർ പെരുമഴകളുമായി രംഗത്തിറങ്ങിയിരുന്നു!!

എന്നാല്‍, ട്രാക്ക് മാറ്റി പിടിച്ച് വാര്‍ത്തകളില്‍ സമൂഹ മാധ്യമങ്ങളിലും ഇടം നേടിയത് ഗൂഗിളിന്‍റെ പേമന്‍റ് ആപ്പ് ആയ ഗൂഗിൾ പേയാണ്. 

ദീപാവലി കളക്ഷൻ നേടി 251 രൂപ നേടാമെന്ന ഓഫറിനു പുറകെയാണ് ഇന്ന് ഓൺലൈൻ ലോകം മുഴുവൻ. 

ദീപം, ഫ്ലവർ, ജുംക, രംഗോലി എന്നീ സ്റ്റാമ്പുകൾ കരസ്ഥമാക്കി 251 രൂപ സമ്മാനമായി നേടുക എന്നതാണ് ഓഫർ. അങ്ങനെ വെറുതെ ഒന്നും ഇവ നിങ്ങൾക്ക് ലഭിക്കുകയില്ല. 

ഗൂഗിൾ പേ വഴി ട്രാൻസാക്ഷൻ ചെയ്യുകയോ, ബില്ലടയ്ക്കുകയോ, റീചാർജ് ചെയ്യുകയോ ചെയ്താൽ മാത്രമേ ഈ സ്റ്റാമ്പുകൾ നിങ്ങൾക്ക് ലഭ്യമാവുകയുള്ളു. 

ഇവയെല്ലാം കരസ്ഥമാക്കിയാൽ ഒക്ടോബർ 31ന് പണം നിങ്ങളുടെ അക്കൗണ്ടിലെത്തും. ഇവിടെ അവസാനിക്കുന്നില്ല കമ്പനിയുടെ ഓഫർ!!

ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ലക്കി വിന്നറിന് ഇതിലും വലിയ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ട്. 1 ലക്ഷത്തോളം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ലക്കി വിന്നെറെ കാത്തിരിക്കുന്നത്.

ഒരാൾക്ക് ഒന്നിലധികം സ്റ്റാമ്പുകൾ ലഭ്യമാണ്, എന്നാൽ കൂട്ടത്തിലെ വില്ലൻ രംഗോലിയാണ്. ചുരുക്കം ചിലർക്ക് മാത്രമേ രംഗോലി സ്റ്റാമ്പ് ലഭിക്കുള്ളു എന്നതാണ് പരാതി. 

സ്റ്റാമ്പുകൾ കയ്യിലുള്ളവർക്ക് മറ്റുള്ളവരുമായി ഇത് പങ്ക്‌വയ്ക്കുകയും ചെയ്യാം. ഒപ്പം തന്നെ തനിക്കൊരു സ്റ്റാമ്പ് തരാമോ എന്ന ഫീച്ചറും ആപ്പ് നൽകിയിട്ടുണ്ട്. 

ഈ ഫീച്ചറാണ് ആപ്പിനെ കൂടുതൽ പ്രശസ്തിയിലേക്കെത്തിച്ചത്. ആപ്പ് ഉപയോഗിക്കുന്ന എല്ലാവരും മറ്റുള്ളവരോട് ഓരോ സ്റ്റാമ്പിനായി അപേക്ഷിക്കുകയാണ്. 

ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ക്കും മീമുകള്‍ക്കും പാത്രമായിരിക്കുകയാണ് ഗൂഗിൾ പേയും രംഗോലിയും.

 ഇതുവരെ കണ്ടാൽ  മിണ്ടാത്തവർ ഇപ്പോൾ രംഗോലിയുണ്ടോ? എന്ന മെസ്സേജ് അയക്കുന്നെന്നും, ഇന്ത്യയിൽ ഇത്രയധികം സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് അറിഞ്ഞില്ലെന്നുമൊക്കെയാണ് ട്രോളുകള്‍.

ഒക്ടോബർ 21ന് ആരംഭിച്ച ഈ ഓഫർ ഒക്ടോബർ 31 വരെ ഉണ്ടാകും.