ഗൂഗിളിന്റെ പ്രീമിയം സ്‌മാർട്ട്‌ഫോണായ പിക്‌സൽ 6- ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ് . അതായത് 29000 രൂപയുടെ ഫോൺ നിങ്ങൾക്ക്  1,999 രൂപയ്ക്ക് വാങ്ങാം, നിരവധി കിഴിവുകൾക്ക് ഇതിനുണ്ട്. അതിനെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഗിൾ പിക്സൽ 6എയുടെ വിലക്കിഴിവ്


ഗൂഗിളിന്റെ പ്രീമിയം സ്‌മാർട്ട്‌ഫോൺ കൂടിയാണിത്.ഗൂഗിൾ പിക്സൽ 6A ഇപ്പോൾ 43,999 രൂപയ്ക്ക് പകരം 28,999 രൂപയ്ക്ക് ലഭ്യമാണ്. അതിന്റെ വിലയിൽ, 15000 രൂപ നേരിട്ട് കിഴിവ് ലഭിക്കും ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴി ഇനിയും വില കുറഞ്ഞേക്കാം. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.


ALSO READ: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു


Flipkart-ൽ Google Pixel 6a ബാങ്ക് ഓഫറുകൾ


നിങ്ങൾ ഒരു കൊട്ടക് ബാങ്ക് അല്ലെങ്കിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് കൈവശം വച്ചാൽ, നിങ്ങൾക്ക് ഒരു ലാഭകരമായ ഓഫർ പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ട് ഇപ്പോൾ രണ്ട് കാർഡുകൾക്കും കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 15,000-39,999 രൂപയ്ക്കും ഇടയിൽ സൈറ്റിൽ നിന്നും ഉത്പന്നം വാങ്ങുകയും EMI ഇടപാടിനായി HDFC ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയും ചെയ്താൽ, നിങ്ങൾക്ക് 1,250 രൂപ ലാഭിക്കാം.


കൊട്ടക് ക്രെഡിറ്റ് കാർഡ് വഴി  ഇഎംഐയിൽ വാങ്ങിയാൽ 10% കിഴിവ് ലഭിക്കും. ഒപ്പം തന്നെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾ 5% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫ്ലിപ്പ്കാർട്ടിലെ പ്രത്യേക ഓഫറിന്റെ ഭാഗമായി 15000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ കൂപ്പണും നിങ്ങൾക്ക് ലഭിക്കും.


Google Pixel 6a എക്‌സ്‌ചേഞ്ച് ഓഫർ


Google Pixel 6A-യിൽ മികച്ച ഡീൽ ലഭിക്കാൻ, നിങ്ങൾ എക്‌സ്‌ചേഞ്ച് ഓഫറിന്റെ പൂർണ്ണ പ്രയോജനം നേടണം. 27,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടോടെയാണ് ഗൂഗിൾ പിക്‌സൽ 6എയ്‌ക്ക് ഫ്ലിപ്പ്കാർട്ട് പരസ്യം നൽകിയിരിക്കുന്നത്.ഫോണിന്റെ വിലയിൽ 27,000 രൂപ വരെ കിഴിവ് നേടാൻ നിങ്ങളുടെ നിലവിലെ സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിന് മികച്ചതായിരിക്കണം. ഇതിന് ശേഷം ഫോൺ വില 1,999 രൂപയാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.