അവസാനം ഗൂഗിളിന് ആ ബട്ടണ്‍ എടുത്തു മാറ്റേണ്ടി വന്നു

ഗൂഗിളില്‍ ചിത്രങ്ങള്‍ തിരയുമ്പോള്‍ ചിത്രങ്ങള്‍ മാത്രമായി വലുതാക്കി കാണാന്‍ നാം വ്യൂ ഇമേജ് ബട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. 

Last Updated : Feb 18, 2018, 01:05 PM IST
അവസാനം ഗൂഗിളിന് ആ ബട്ടണ്‍ എടുത്തു മാറ്റേണ്ടി വന്നു

ഗൂഗിളില്‍ ചിത്രങ്ങള്‍ തിരയുമ്പോള്‍ ചിത്രങ്ങള്‍ മാത്രമായി വലുതാക്കി കാണാന്‍ നാം വ്യൂ ഇമേജ് ബട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. ഈ ബട്ടണ്‍ ഗൂഗിള്‍ നീക്കം ചെയ്തു. എവിടെയാണോ ആ ചിത്രം ഉള്ളത് ആ വെബ്സൈറ്റ് സന്ദര്‍ശിച്ചാലേ മുഴുവന്‍ വലുപ്പത്തില്‍ ചിത്രം കാണാനാവൂ. പബ്ലിഷര്‍മാരുടെയും ഉപഭോക്താക്കളുടെയും ഇടയില്‍ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനാണ് പുതിയ നടപടിയെന്ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തു.

വ്യൂ ഇമേജ് ബട്ടണ്‍ വഴി ഗൂഗിള്‍ എളുപ്പത്തില്‍ ഫോട്ടോ ലഭ്യമാക്കുന്നതിനെതിരെ ഗെറ്റി ഇമേജസ് എന്ന അമേരിക്കന്‍ സ്റ്റോക്ക് ഫോട്ടോ ഏജന്‍സി യൂറോപ്യന്‍ യൂണിയന് പരാതി നല്‍കിയിരുന്നു. ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോകള്‍ വെബ്സൈറ്റില്‍ ചെല്ലാതെ നേരിട്ടു ലഭ്യമാക്കുന്നതു വഴി ലോകമാകെയുള്ള ആര്‍ട്ടിസ്റ്റുകളോടും ഗൂഗിള്‍ വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് ഗെറ്റി ഇമേജസ് ജനറല്‍ കൗണ്‍സില്‍ യോക്കോ മിയാഷിത പറഞ്ഞു.

തുടര്‍ന്ന് ഇരുകമ്പനികളും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വ്യൂ ഇമേജ് ബട്ടണ്‍ എടുത്തു മാറ്റാന്‍ തീരുമാനമായത്.

Trending News