ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍

ഏറെ വർഷങ്ങൾക്ക് ശേഷം ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങൾ കൊണ്ടുവരുന്നത്

Last Updated : Apr 13, 2018, 04:37 PM IST
ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍

ഗൂഗിളിന്‍റെ ഏറ്റവും മികച്ച സേവനമായ ജിമെയില്‍ കൂടുതല്‍ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോര്‍ട്ട്‌. ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കുന്നത്. 

പരീക്ഷണ പതിപ്പുകള്‍ക്ക് പുറമേ പുതിയ ജിമെയില്‍ ഫീച്ചറുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താനുള്ള എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്.

ഉപയോഗത്തില്‍ കൂടുതല്‍ വേഗത വരുമെന്നും ഫ്ലൈറ്റ് സമയം, പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ജിമെയിലിൽ അവസരമൊരുങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാനായി ഡവലപ്പർ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നു. 

ചില ടെക് വെബ്സൈറ്റുകള്‍ നേരത്തെ തന്നെ  പുതിയ ജിമെയില്‍ ഡിസൈൻ പുറത്തുവിട്ടിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ജി സ്യൂട്ട് ആപ്പുകളുടെ എളുപ്പത്തിലുള്ള ഉപയോഗം (ഗൂഗിൾ കലണ്ടർ, കീപ് നോട്ട്, ടാസ്‌കുകള്‍), സ്മാര്‍ട് റിപ്ലെ (മൊബൈൽ പതിപ്പിലേതിന് സമാനമായി), ഇമെയിൽ സ്‌നൂസ്, ഓഫ്‌ലൈൻ സപ്പോർട്ട് (2018 ജൂൺ മുതൽ സേവനം ലഭിക്കും),  പുതിയ ഡിസൈനിലുള്ള സൈഡ് ബാര്‍, മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍, ആക്സിലറേറ്റഡ് മൊബൈൽ പേജസ് (എഎംപി) തുടങ്ങിയവയാണ് മറ്റ് പുതിയ ഫീച്ചറുകള്‍.

Trending News