ഹൈലൈറ്റ്‌സ് ആന്റ് ക്യാപ്ചര്‍ ഫീച്ചര്‍ നീക്കം ചെയ്ത് സ്‌കൈപ്പ്

പുതിയ അപ്‌ഡേറ്റ് പ്രകാരം സ്‌കൈപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മുകള്‍ വശത്ത് മൂന്ന് ബട്ടണുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. 

Updated: Sep 3, 2018, 04:58 PM IST
ഹൈലൈറ്റ്‌സ് ആന്റ് ക്യാപ്ചര്‍ ഫീച്ചര്‍ നീക്കം ചെയ്ത് സ്‌കൈപ്പ്

പുതിയ അപ്‌ഡേറ്റില്‍ നിന്നും ഹൈലൈറ്റ്‌സ് ആന്റ് ക്യാപ്ചര്‍ ഫീച്ചര്‍ നീക്കം ചെയ്ത് സ്‌കൈപ്പ്. പുതിയ സ്‌കൈപ്പ് വേര്‍ഷന്‍ 8.29 ആന്‍ഡ്രോയിഡ് മൊബൈലിലും പിസിയിലും ലഭ്യമാകും.

പുതിയ അപ്‌ഡേറ്റ് പ്രകാരം സ്‌കൈപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മുകള്‍ വശത്ത് മൂന്ന് ബട്ടണുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. ചാറ്റ്, കോണ്‍ടാക്ട്, കോള്‍ എന്നിവയാണ് അവ. ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ചാറ്റ്, കോണ്‍ടാക്ട്, കോള്‍, നോട്ടിഫിക്കേഷന്‍ എന്നീ ബട്ടണുകളും കാണാം.

ഇതിനു പുറമെ കോണ്‍ടാക്ട് സജഷന്‍ ഫീച്ചറും സ്‌കൈപ്പ് പരിചയപ്പെടുത്തുന്നുണ്ട്. ഇതിലൂടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കോളേജ് സുഹൃത്തുക്കളെയോ കണ്ടെത്താവുന്നതാണ്.