ഡിജി ലോക്കറില്‍ അക്കൗണ്ട് തുറക്കാന്‍...

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഈ ഡിജി ലോക്കറുകളില്‍ ലഭ്യമാകും. 

Last Updated : May 17, 2019, 01:07 PM IST
ഡിജി ലോക്കറില്‍ അക്കൗണ്ട് തുറക്കാന്‍...

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഈ ഡിജി ലോക്കറുകളില്‍ ലഭ്യമാകും. 

https://digilocker.gov.in എന്ന വെബ്സൈറ്റില്‍ കയറി മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കിയാല്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 

ഇതിനായി വെബ്സൈറ്റിലെ സൈന്‍ അപ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കണം. ഇതോടെ ഡിജിലോക്കറില്‍ നിന്നും ഒരു ഒടിപി ഫോണിലേക്ക് എത്തും. 

ഇത് സൈറ്റില്‍ നല്‍കിയ ശേഷം നിങ്ങളുടേതായ യൂസര്‍നെയിമും പാസ് വേര്‍ഡും നല്‍കിയ ശേഷം ആധാര്‍ ബന്ധിപ്പിക്കുകയാണ് വേണ്ടത്.

യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോ​ഗിച്ച്‌ ലോ​ഗിന്‍ ചെയ്താണ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. 

ഗെറ്റ് മോര്‍ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും എജ്യൂക്കേഷന്‍ >ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍ കേരള > ക്ലാസ് 10 സ്കൂള്‍ ലീവി൦ഗ് സര്‍ട്ടിഫിക്കറ്റ് >രജിസ്റ്റര്‍ നമ്പര്‍>വര്‍ഷം. ഇത്രയും നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കാണാം

ഡിജിറ്റല്‍ ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസ്സമുണ്ടായാല്‍ സംസ്ഥാന ഐടി മിഷന്‍റെ സിറ്റിസന്‍ കോള്‍ സെന്‍ററിലെ 1800 4251 1800, (0471) 2115054, 211509 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Trending News