close

News WrapGet Handpicked Stories from our editors directly to your mailbox

കുറ്റി താടിയില്‍ സുന്ദര രൂപം; വാ തുറന്നാലോ?

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലൂടെയാണ് പഴ്സ് താരമായത്. 

Sneha Aniyan | Updated: Jun 6, 2019, 06:52 PM IST
കുറ്റി താടിയില്‍ സുന്ദര രൂപം; വാ തുറന്നാലോ?

നിസ്സംഗ ഭാവത്തില്‍ കുറ്റി താടിയുമായൊരു മുഖം. പക്ഷെ ആ മുഖത്ത് വായ മാത്രമേ ഉള്ളൂ. ഞെട്ടണ്ട.. അതൊരു പഴ്സാണ്.. ജപ്പാനിലെ ഒരു ഡിജെ ഉണ്ടാക്കിയ കോയിന്‍ പഴ്സ്..

മനുഷ്യന്‍റെ വായുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പഴ്സിന്‍റെ വായ തുറന്നാല്‍ വരുന്നതെല്ലാം ചില്ലറ തുട്ടുകളാണ്. നാണയം ഇടാനായി രണ്ടു ചുണ്ടുകളും കൈകൊണ്ട് തുറക്കണം. നാണയം ഇട്ടുകഴിയുമ്പോള്‍ ചുണ്ടുകള്‍ അടയ്ക്കാം. 

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലൂടെയാണ് പഴ്സ് താരമായത്. എന്നാല്‍, ആളുകള്‍ക്ക് ഈ കോയിന്‍ പഴ്സ് അത്ര ദഹിച്ചിട്ടില്ല. മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതില്‍ അധികവും. 

രണ്ടുമാസം കൊണ്ടാണ് കോയിന്‍ പഴ്സ് നിര്‍മ്മിച്ചത്. വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ കുറവല്ലെങ്കിലും കോയിന്‍ പഴ്സ് വില്പനയ്ക്കല്ലെന്നാണ് ഡിജെ പറയുന്നത്. അതേസമയം പഴ്‌സ് നിര്‍മിക്കാനുപയോഗിച്ച വസ്തു എന്താണെന്ന് ഡി.ജെ. വ്യക്തമാക്കിയിട്ടില്ല.