അപകടത്തെ പേടിക്കേണ്ട.. ഇനി വാഹനം തനിയെ ബ്രേക്കിടും

അപകടം മുന്നില്‍ കണ്ട് തനിയെ ബ്രേക്ക്‌ പിടിക്കുന്ന സാങ്കേതിക വിദ്യ (എഐ) യുമായി ഇന്ത്യ. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. 

Updated: Sep 8, 2018, 04:52 PM IST
അപകടത്തെ പേടിക്കേണ്ട.. ഇനി വാഹനം തനിയെ ബ്രേക്കിടും

പകടം മുന്നില്‍ കണ്ട് തനിയെ ബ്രേക്ക്‌ പിടിക്കുന്ന സാങ്കേതിക വിദ്യ (എഐ) യുമായി ഇന്ത്യ. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. 

റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗം കുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതികനാമം. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം വികസിത രാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും പരിഷ്‌കാരമെത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക്, ആന്‍റി ലോക് ബ്രേക്ക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം.

രാജ്യത്ത് അപകടങ്ങളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണ് മരിക്കുന്നത്. മരണക്കണക്കില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ 80% അപകടങ്ങള്‍ക്കും മാനുഷിക പിഴവാണ് കാരണമെന്നാണ് നിഗമനം.