Arattai: വാട്സപ്പ് ആധിപത്യം അവസാനിപ്പിക്കാൻ അറാട്ടൈ, ആപ്പ് സ്റ്റോറിൽ ഒന്നാമൻ

തമിഴിൽ ആറാട്ടൈ എന്നാൽ "കാഷ്വൽ ചാറ്റ്" എന്നാണ് അർത്ഥമാക്കുന്നത്. വാട്ട്‌സ്ആപ്പ് പോലെ തന്നെ, ആറാട്ടൈയും ഉപയോക്താക്കൾക്ക് സമാനമായ സേവനങ്ങൾ നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Sep 29, 2025, 06:08 PM IST
  • ചെന്നൈ ആസ്ഥാനമായുള്ള ടെക്‌ കമ്പനിയായ സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത മെസ്സേജിങ് ആപ്പ് ആണ് ആറാട്ടൈ.
  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉപയോക്താക്കളോട് സ്വദേശി പ്ലാറ്റഫോമായ ആറാട്ടൈയിലേക്ക് മാറാൻ അഹ്വാനം ചെയ്തു
  • വാട്ട്‌സ്ആപ്പ് പോലെ തന്നെ, ആറാട്ടൈയും ഉപയോക്താക്കൾക്ക് സമാനമായ സേവനങ്ങൾ നൽകുന്നു
Arattai: വാട്സപ്പ് ആധിപത്യം അവസാനിപ്പിക്കാൻ അറാട്ടൈ, ആപ്പ് സ്റ്റോറിൽ ഒന്നാമൻ

ആറാട്ടൈ എന്ന ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പ് രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ വാട്ട്‌സ്ആപ്പിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ ആസ്ഥാനമായുള്ള ടെക്‌ കമ്പനിയായ സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത മെസ്സേജിങ് ആപ്പ് ആണ് ആറാട്ടൈ.
വാട്ട്‌സ്ആപ്പിൻ്റെ സ്വകാര്യ നയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച ശേഷം, 2021 ജനുവരിയിൽ സോഹോ ആറാട്ടൈ ആരംഭിച്ചു.കഴിഞ്ഞ ആഴ്ച, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉപയോക്താക്കളോട് സ്വദേശി പ്ലാറ്റഫോമായ ആറാട്ടൈയിലേക്ക് മാറാൻ അഹ്വാനം ചെയ്തു.

Add Zee News as a Preferred Source

ആറാട്ടൈയുടെ സേവനങ്ങൾ
തമിഴിൽ ആറാട്ടൈ എന്നാൽ "കാഷ്വൽ ചാറ്റ്" എന്നാണ് അർത്ഥമാക്കുന്നത്. വാട്ട്‌സ്ആപ്പ് പോലെ തന്നെ, ആറാട്ടൈയും ഉപയോക്താക്കൾക്ക് സമാനമായ സേവനങ്ങൾ നൽകുന്നു,
സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് തുടങ്ങി ഒരേ സമയം അഞ്ച് ഉപകരണങ്ങളിൽ വരെ ലോഗിൻ ചെയ്യാം.
മറ്റ് ചാറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സംഭാഷണങ്ങൾ ഇമ്പോർട്ട് ചെയ്യാനും ആറാട്ടൈ ഉപയോക്താക്കളെ അനുവദിക്കുന്നു.
ആൻഡ്രോയിഡിലും (ഗൂഗിൾ പ്ലേ സ്റ്റോർ) ഐഒഎസിലും (ആപ്പിൾ ആപ്പ് സ്റ്റോർ) ആറാട്ടൈ ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകൊണ്ട് ആർക്കും ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News