)
ഇന്ത്യൻ വിപണി പിടിച്ചടുക്കിയിരിക്കുകയാണ് ആപ്പിൾ. 2026 രണ്ടാം പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ഐഫോൺ 17 സീരിസാണ്. ആപ്പിളിന്റെ ആകെ ഷിപ്പ്മെന്റിൽ 44 ശതമാനവും ഈ സീരീസാണെന്നാണ് സൈബർമീഡിയ റിസർച്ച് (CMR) റിപ്പോർട്ട് പറയുന്നത്. രണ്ടാം സ്ഥാനത്തുള്ളത്ത് ഐഫോൺ 16 സീരിസാണ്. വിപണിയിലെ ആകെ ഷിപ്പ്മെന്റിന്റെ 40 ശതമാനമാണ് ഐഫോൺ 16 സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് 6 ശതമാനം ഷിപ്പ്മെന്റുമായിഐഫോൺ 17e യും പിന്നാലെ 5 ശതമാനവുമായി ഐഫോൺ 16e സീരീസുമാണുള്ളത്. എന്നാൽ ഐഫോൺ 15 സീരീസ് ഈ പട്ടികയിൽ നേടിയത് 4 ശതമാനം ഷിപ്മെന്റ് മാത്രമാണ്.
വിൽപ്പന മന്ദഗതിയിലാകുന്ന മാസമാണ്
പുതിയ മോഡലുകൾ വരാൻ ഇരിക്കെ ഏപ്രിൽ-ജൂൺ മാസങ്ങളിൽ വിൽപ്പന മന്ദഗതിയിലാകാറുണ്ടെന്ന് സി.എം.ആർ (CMR) വൈസ് പ്രസിഡന്റ് പ്രഭു റാം പറയുന്നു. മെമ്മറി വിതരണത്തിലുണ്ടായ ക്ഷാമം കമ്പനിക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കി. മൊത്തത്തിലുള്ള ഷിപ്പ്മെന്റുകളെ ഇത് ബാധിച്ചു. കൂടാതെ, ടാബ്ലെറ്റ് വിപണി മാന്ദ്യം നേരിടുന്നതിനാൽ രണ്ടാം പാദത്തിൽ ആപ്പിളിന്റെ ഐപാഡ് വിൽപ്പനയിലും ഇടിവുണ്ടായി.
ഐപാഡ് 11 സീരീസ്
കമ്പനിയുടെ ആകെ ടാബ്ലെറ്റ് വിൽപ്പനയിൽ 55 ശതമാനം നേടിയ ഐപാഡ് 11 സീരീസാണ് വിപണിയിൽ ഏറ്റവും മുന്നിലെത്തിയത്. തൊട്ടുപിന്നാലെയുള്ള ഐപാഡ് എയർ 2026 സീരീസ് 38 ശതമാനം വിഹിതം സ്വന്തമാക്കി. ഇതിനുപുറമെ, ഐപാഡ് പ്രോ 2025 സീരീസ് 4 ശതമാനവും ഐപാഡ് എയർ 2025 സീരീസ് 2 ശതമാനവും പങ്കുവഹിച്ചു. ഫോൾഡബിൾ ഐഫോൺ അടക്കം വിപണിയിലെത്തുന്നതോടെ ഉത്സവ സീസണിൽ ആപ്പിൾ വീണ്ടും വിപണിയിൽ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് സി.എം.ആർ പ്രതീക്ഷിക്കുന്നത്. ഇത് മാത്രമല്ല സി.എം.ആറിന്റെ കണക്കുകൂട്ടലുകൾ പ്രകാരം, 2026 കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയുടെ ഏകദേശം 12 ശതമാനവും ടാബ്ലെറ്റ് വിപണിയുടെ 30 ശതമാനത്തോളവും വിഹിതം ആപ്പിൾ കൈയടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.