close

News WrapGet Handpicked Stories from our editors directly to your mailbox

ര​ണ്ടാം ചന്ദ്ര ​ദൗ​ത്യ​വു​മാ​യി ഐ​എ​സ്‌ആ​ര്‍​ഒ

ച​ന്ദ്ര​യാ​ന്‍ 2​ന്‍റെ ഓ​ര്‍​ബി​റ്റ​റും ലാ​ന്‍​ഡ​റും ഉ​ള്‍​പെ​ടു​ന്ന പേ​ട​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഐ​എ​സ്‌ആ​ര്‍​ഒ പു​റ​ത്തു​വി​ട്ടു. 

Updated: Jun 12, 2019, 01:45 PM IST
ര​ണ്ടാം ചന്ദ്ര ​ദൗ​ത്യ​വു​മാ​യി ഐ​എ​സ്‌ആ​ര്‍​ഒ

ന്യൂ​ഡ​ല്‍​ഹി: ച​ന്ദ്ര​യാ​ന്‍ 2​ന്‍റെ ഓ​ര്‍​ബി​റ്റ​റും ലാ​ന്‍​ഡ​റും ഉ​ള്‍​പെ​ടു​ന്ന പേ​ട​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഐ​എ​സ്‌ആ​ര്‍​ഒ പു​റ​ത്തു​വി​ട്ടു. 

ഐഎസ്ആര്‍ഒയുടെ രണ്ടാം ചന്ദ്ര ദൗത്യം അടുത്തമാസമാണ് നടക്കുക. ജൂ​ലൈ 9നും 16​നും ഇ​ട​യ്ക്ക് പേ​ട​ക​വു​മാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാന്‍ സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് ആകാശത്തേക്ക് റോ​ക്ക​റ്റ് കു​തി​ക്കുമെന്നാണ് ഐ​എ​സ്‌ആ​ര്‍​ഒയുടെ റിപ്പോര്‍ട്ട് .

ച​ന്ദ്ര​യാ​ന്‍-2-ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത് 10 വ​ര്‍​ഷം മുന്‍പായിരുന്നു. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 

ച​ന്ദ്ര​നി​ലെ രാ​സ​ഘ​ട​ന​യെ​പ്പ​റ്റി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ച​ന്ദ്ര​യാ​ന്‍ -2 ദൗ​ത്യ​ത്തി​നു​ള്ള​ത്. 'വി​ക്രം 'എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ലാ​ന്‍​ഡ​ര്‍ മൊ​ഡ്യൂ​ള്‍ ചാ​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങും​ വി​ധ​മാ​ണ് ദൗ​ത്യം. ജി​എ​സ്‌എ​ല്‍​വി ശ്രേ​ണി​യി​ലെ ഏ​റ്റ​വും വി​ക​സി​ത റോ​ക്ക​റ്റാ​യ മാ​ര്‍​ക് ത്രീ​യാ​ണ് ച​ന്ദ്ര​യാ​ന്‍ വ​ഹി​ക്കു​ന്ന​ത്. റോ​വ​റി​ന്‍റെ പേ​ര് 'പ്ര​ഗ്യാ​ന്‍ 'എ​ന്നാ​ണ്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നാണ് അറിയപ്പെടുന്നത്. 

ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരു കാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്‍റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്‍റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ലൂടെ രാജ്യം ലക്ഷ്യമിടുന്നത്.