ജിസാറ്റ് 6എ വിക്ഷേപണം വിജയം; ചരിത്രമെഴുതി ഇന്ത്യ

മൊബൈൽ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 6എ വിക്ഷേപിച്ചിരിക്കുന്നത്

Last Updated : Mar 29, 2018, 05:44 PM IST
ജിസാറ്റ് 6എ വിക്ഷേപണം വിജയം; ചരിത്രമെഴുതി ഇന്ത്യ

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹം ജിസാറ്റ് 6എ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56 നായിരുന്നു വിക്ഷേപണം. 

മൊബൈൽ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 6എ വിക്ഷേപിച്ചിരിക്കുന്നത്. ജിഎസ്എൽവി എഫ് 08 റോക്കറ്റിലാണ് സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാ‍‍‍ഡില്‍ നിന്ന് സാറ്റലൈറ്റ് കുതിച്ചുയര്‍ന്നത്. 

 

 

മിഷന്‍ റെഡിനെസ് റിവ്യൂ കമ്മിറ്റിയുടെയും ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡിന്‍റെയും അനുമതി ലഭിച്ചതിന് ശേഷൺ ഇന്നലെ ഉച്ചയ്ക്ക് ശേഷം 1.56നാണ് 27 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. സാറ്റലൈറ്റ് അധിഷ്ഠിത മൊബൈല്‍ വാര്‍ത്താവിനിമയത്തിന് കരുത്ത് പകരുന്നതാണ് ജിസാറ്റ് 6എ. 

ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. 10 വർഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്‍റെ ഭാരം 415.6 ടണ്‍ ആണ്.

Trending News