സൗജന്യ ഗൂഗിൾ എഐ പ്രോ ഓഫർ എല്ലാ പ്രായക്കാരിലേക്കും വിപുലീകരിച്ച് ജിയോ; ഓഫർ എങ്ങനെ ക്ലെയിം ചെയ്യാം എന്നറിയൂ...

അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിളുമായുള്ള പങ്കാളിത്തത്തിൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി ജിയോ. ഗൂഗിൾ എഐ പ്രോ 18 മാസത്തേക്ക് എല്ലാ പ്രായക്കാർക്കും സൗജന്യം.

Written by - Arathi N Aji | Last Updated : Nov 8, 2025, 04:25 PM IST
  • കഴിഞ്ഞ ആഴ്ച സൗജന്യ ഗൂഗിൾ എഐ പ്രോ പ്രഖ്യാപിച്ചിരുന്നെങ്കിലും 18 മുതൽ 15 വരെയുള്ള പ്രായക്കാർക്കായിരുന്നു ഓഫർ നൽകിയിരുന്നത്.
  • 25 വയ്സിന് മുകളിൽ പ്രായമുള്ളവർക്കും സൗജന്യ സബ്സ്ക്രിപ്ഷന് വേണ്ടി അപേക്ഷിക്കാം.
സൗജന്യ ഗൂഗിൾ എഐ പ്രോ ഓഫർ എല്ലാ പ്രായക്കാരിലേക്കും വിപുലീകരിച്ച് ജിയോ; ഓഫർ എങ്ങനെ ക്ലെയിം ചെയ്യാം എന്നറിയൂ...

ഡൽഹി: അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിളുമായുള്ള പങ്കാളിത്തത്തിൽ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി ജിയോ. ഗൂഗിൾ എഐ പ്രോ 18 മാസത്തേക്ക് എല്ലാ പ്രായക്കാർക്കും സൗജന്യം. കഴിഞ്ഞ ആഴ്ച സൗജന്യ ഗൂഗിൾ എഐ പ്രോ പ്രഖ്യാപിച്ചിരുന്നെങ്കിലും 18 മുതൽ 15 വരെയുള്ള പ്രായക്കാർക്കായിരുന്നു ഓഫർ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 25 വയ്സിന് മുകളിൽ പ്രായമുള്ളവർക്കും സൗജന്യ സബ്സ്ക്രിപ്ഷന് വേണ്ടി അപേക്ഷിക്കാം. 

Add Zee News as a Preferred Source

സൗജന്യ എഐ സബ്സ്ക്രിഷൻ ആക്ടീവ് ആക്കുന്നത് എങ്ങനെ? 

യോഗ്യത നേടുന്നതിന്, ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത 5G പ്ലാനുള്ള ഒരു സജീവ ജിയോ സിം കാർഡ് നിർബന്ധമാണ്.

1. മൈജിയോ ആപ്പ് തുറക്കുക( ആപ്പ് ഇല്ലാത്തവർ ഡൗൺലോഡ് ചെയ്യുക).
2. ഹോം പേജിൽ, മുകളിലെ ബാനറിൽ  "Early access" ക്ലിക്ക് ചെയ്യുക.
3. ബാനറിനുള്ളിലെ "Claim now" ടാപ്പ് ചെയ്യുക.
4. ഓഫറിൻ്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പുതിയ ബ്രൗസർ വിൻഡോ തുറക്കും.
5. സ്ഥിരീകരിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്ത് "Agree" തിരഞ്ഞെടുക്കുക.

ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് 18 മാസത്തേക്ക് ഗൂഗിൾ ജെമിനിയുടെ എഐ ഫീച്ചറുകൾ സൌജന്യമായി ഉപയോഗിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News