close

News WrapGet Handpicked Stories from our editors directly to your mailbox

'ടെലികോം മേഖല പഴയ കാലത്തേക്ക് തിരികെ പോയേക്കാം'! കാരണമിതാണ്

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന റിലയന്‍സ് ജിയോ പ്രൈം അംഗത്വത്തിന്‍റെ കാലാവധി നാളെ അവസാനിപ്പിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31നായിരുന്നു ജിയോ പ്രൈം അംഗത്വം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷ കാലാവധിയാണ് മുകേഷ് അംബാനി പ്രൈം അംഗത്വത്തിന് പ്രഖ്യാപിച്ചിരുന്നത്.

Updated: Mar 30, 2018, 07:53 PM IST
'ടെലികോം മേഖല പഴയ കാലത്തേക്ക് തിരികെ പോയേക്കാം'! കാരണമിതാണ്

ന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന റിലയന്‍സ് ജിയോ പ്രൈം അംഗത്വത്തിന്‍റെ കാലാവധി നാളെ അവസാനിപ്പിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31നായിരുന്നു ജിയോ പ്രൈം അംഗത്വം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷ കാലാവധിയാണ് മുകേഷ് അംബാനി പ്രൈം അംഗത്വത്തിന് പ്രഖ്യാപിച്ചിരുന്നത്.

പ്രൈം മെമ്പര്‍ഷിപ്പിലൂടെയായിരുന്നു പരിധിയില്ലാത്ത കോളുകളും ഡേറ്റയും ജിയോ നല്‍കി വന്നിരുന്നത്. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രൈം അംഗത്വം സൗജന്യമാക്കിയാണ് ജിയോ വിപണി കീഴടക്കിയത് എങ്കിലും പിന്നീട് ഉപഭോക്താക്കള്‍ പണം അടയ്ക്കേണ്ടി വന്നു.

എന്നാല്‍ ജിയോ പ്രൈം അംഗത്വം അവസാനിപ്പിക്കുന്നതോടെ ടെലികോം മേഖല പഴയ കാലത്തേക്ക് തിരികെ പോയേക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.