close

News WrapGet Handpicked Stories from our editors directly to your mailbox

ക്യാഷ്ബാക്ക് ഓഫറുമായി കാര്‍ബണിന്‍റെ ടൈറ്റാനിയം ജംബോ 2

ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍. 

Updated: Feb 20, 2018, 02:32 PM IST
ക്യാഷ്ബാക്ക് ഓഫറുമായി കാര്‍ബണിന്‍റെ ടൈറ്റാനിയം ജംബോ 2

ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍. എയര്‍ടെലിന്‍റെ  2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്. 

ആമസോണ്‍ വഴി 5,999 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവും. 5,000 രൂപയുടെ ഡൗണ്‍ പെയ്മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18 മാസത്തിനുള്ളില്‍ 3,500 രൂപയുടെ റീചാര്‍ജ് ചെയ്താലേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കുന്നതിന്. തുടര്‍ന്ന് ആദ്യത്തെ റീഫണ്ട് 500 രൂപ ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. രണ്ടാമത്തെ റീഫണ്ടായ 1,500 രൂപ 18 മാസത്തിനുശേഷം ലഭിക്കും. ഇങ്ങനെയാണ് 2,000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാവുക.

5.5 ഇഞ്ച് ഡിസ്പ്ലെ, 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ജംബോ 2 സ്മാര്‍ട്ട്ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.