)
തിരക്കഥ എഴുതി അത് സിനിമയാക്കാൻ വേണ്ടി വർഷങ്ങളോളം സിനിമാക്കാരുടെ പിന്നാലെ അലയുന്ന നിരവധി പേരാണ് നമുക്ക് ഇടയിൽ ഉള്ളത്. കഴിവ് ഉണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്തത് മൂലം പുതുമുഖങ്ങൾ തഴയപെടുന്ന അവസ്ഥയുമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐറ എന്ന കേരള ബേസ്ഡ് സ്റ്റാർട്ടപ്പ്.
എഐ ഫിലിം മേക്കറും യൂടൂബറുമായ അമൽ അക്ഷയാണ് ഐറയുടെ സ്ഥാപകൻ. നിരവധി കാലമായി തന്റെ തിരക്കഥകൾ സിനിമയാക്കാൻ ആയി അമൽ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. തന്നെ പോലെ മറ്റു നിരവധി പേരും ഇതേ പ്രശ്നം വർഷങ്ങളായി നേരിടുന്നുണ്ടെന്ന് മനസിലാക്കി അമൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സ്വപ്നം നിറവേറ്റാൻ ശ്രമിച്ചത്.
തിരക്കഥയെ മുഴുവനായി അനലൈസ് ചെയ്ത് ക്യാരക്ടർ ഡിസ്ക്രിപ്ഷനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എഐയുടെ സഹായത്തോടെ ഐറ സിനിമയിലെ മുഴുവൻ കഥപാത്രങ്ങളുടെയും 3D മോഡൽ നിർമ്മിക്കും. ഇത് സിനിമയിൽ മുഴുവനായി കഥാപാത്രത്തിന്റെ രൂപത്തിനും ഭാവത്തിനും മാറ്റം വരാതെ തുടരാൻ സഹായിക്കും. റൈറ്റർക്ക് തന്നെ ഓരോ സീനിലും ഇതിലൂടെ ഷോട്ട് ഡിവിഷൻ ചെയ്യാനും, ഷോട്ട് ലിസ്റ്റ് നൽകാനും സാധിക്കും.
ഈ ഷോട്ട് ലിസ്റ്റിന് അനുസരിച്ച്, 3D മോഡലുകളെ ഉപയോഗിച്ച് മുഴുവൻ സീനുകളുടെയും സ്റ്റോറിബോർഡും ഐറയിൽ ജനറേറ്റ് ചെയ്യും. തുടർന്ന് തിരക്കഥയിൽ നിന്നും ഓട്ടോ ജനറേറ്റ് ചെയ്യുന്ന പ്രോംമ്പറ്റിലൂടെ ഈ സ്റ്റോറിബോർഡുകളെ ജീവനുള്ള ഷോട്ടുകളാക്കി മാറ്റിയാണ് തിരക്കഥയ്ക്ക് ഐറ സമ്പൂർണ ജീവൻ നൽകി സിനിമയാക്കി മാറ്റുക.
നിലവിൽ airascripts.in എന്ന വെബ്സൈറ്റിലൂടെ പുതിയ എഐ ഫീച്ചറിലേക്കുള്ള ഏർളി ആക്സസ് നിങ്ങൾക്ക് ഫ്രീയായി നേടാം. മലയാളം ടൈപ്പിംഗ് അറിയാത്തവർക്കും തിരക്കഥ രചന വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നതാണ് ഐറയുടെ പ്രത്യേകത. ഗൂഗിൾ ഡോക്കിലെ പോലെ റിയൽ ടൈം കോളാബ്രേഷൻ, ഡാർക്ക് മോഡ് പിഡിഎഫ് ഔട്ട്. സീൻ ഓർഡർ റീ അറേഞ്ചിംഗ്, തുടങ്ങി നിരവധി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.