തെറ്റായ അവകാശവാദം: ആപ്പിളിനെതിരെ കേസ്

സാന്‍ ജോസിലെ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. 

Last Updated : Dec 17, 2018, 04:55 PM IST
തെറ്റായ അവകാശവാദം: ആപ്പിളിനെതിരെ കേസ്

കാലിഫോര്‍ണിയ: സ്ക്രീനിന്‍റെ വലിപ്പം സംബന്ധിച്ച്‌ തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച്‌ യുഎസില്‍ ആപ്പിളിനെതിരെ കേസ്. 

ഐഫോണ്‍ എക്സ് യഥാര്‍ത്ഥത്തില്‍ 5.6875 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. എന്നാല്‍ കമ്പനി 5.8 ഇഞ്ചാണ് സ്പെസിഫിക്കേഷന്‍ നല്‍കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്

കാലിഫോര്‍ണിയ സ്വദേശികളായ ക്രിസ്ത്യന്‍ സ്പോന്‍ചിയടോ, കോര്‍ട്ട്നെ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് സാന്‍ ജോസിലെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. 

ഐഫോണ്‍ എക്സ് കൂടാതെ ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ് എന്നിവയും തെറ്റായ സ്പെസിഫിക്കേഷന്‍ നല്‍കിയിരിക്കുന്നതായി പരാതിയില്‍ പറയുന്നു. 

നിരവധി പ്രത്യേകതകളോടെയാണ് ആപ്പിളിന്‍റെ ഐഫോണ്‍ എക്സ് വിപണിയിലെത്തിയത്. എന്നാല്‍, സ്പെസിഫിക്കേഷന്‍ തെറ്റായി നല്‍കിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. 
 

Trending News