പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ രംഗത്ത്

പ്രൈവസി സെറ്റിംഗ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.   

Last Updated : May 3, 2019, 03:41 PM IST
പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ രംഗത്ത്

പുതിയ അപ്ഡേഷനുമായി ഗൂഗിള്‍ രംഗത്ത്. ഉപഭോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഗൂഗിളിന്റെ ഈ പുതിയ അപ്ഡേഷന്‍. എന്താണെന്ന് വച്ചാല്‍ ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കെഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം.

പ്രൈവസി സെറ്റിംഗ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്‍റെ പുതിയ നടപടി.  

മാത്രമല്ല വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി എന്നിവ ഉപയോഗിച്ചതിന്‍റെ ആക്ടിവിറ്റി ടാറ്റയും ഇനി മുതല്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ശേഖരിച്ച് വയ്ക്കുകയും ചെയ്യാം.

മൂന്ന് മുതല്‍ പതിനെട്ട് മാസംവരെയാണ് ഇങ്ങനെ ശേഖരിച്ചു വയ്ക്കാന്‍ ഉള്ള കാലാവധി. കാലാവധി കഴിഞ്ഞാല്‍ ഇവ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകുകയും ചെയ്യും.

Trending News