ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം ലഭിക്കും.  

Updated: Apr 11, 2019, 09:28 AM IST
ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ച ഇന്ന് ജനാധിപത്യത്തിന് ആദരവുമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം ലഭിക്കും.

സ്ഥാനാര്‍ഥികളുടെ വിവരങ്ങളും, തിരഞ്ഞെടുപ്പ് തീയതി, സമയം,തിരിച്ചറിയല്‍ കാര്‍ഡ്,പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതല്‍ ഇവിഎം ഉപയോഗിക്കുന്നതിനെ കുറിച്ച് വരെ നിര്‍ദ്ദേശം ഉണ്ട്. പോളിംഗ് ബൂത്തില്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.

18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് നടന്നു നീങ്ങുന്നത്‌.