ഗൂഗിളില്‍ 'ഫ്ലാറ്റ് പൊളിക്കല്‍' ഹിറ്റ്!

രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം.

Updated: Jan 12, 2020, 12:00 PM IST
ഗൂഗിളില്‍ 'ഫ്ലാറ്റ് പൊളിക്കല്‍' ഹിറ്റ്!

കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം.

എന്നാല്‍, കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ 'മരട് പൊളിക്കല്‍' ആണ് ചര്‍ച്ചയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ ഇടം നേടിയാണ്‌ 'മരട് ഫ്ലാറ്റ് പൊളിക്കല്‍' ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞത് മരട് ഫ്ലാറ്റാണ്. അര ലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. 

വൈകീട്ട് ഏഴുമണി ഗൂഗിൾ ട്രെൻഡിങ്ങിൽ മരട് ഫ്ലാറ്റ് അഞ്ചാമതെത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്പോർട്‌സ് ഒന്നാമതും. 

വൈകീട്ട് ഏഴിന്, ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി ‘മരട് ഫ്ളാറ്റ്’ മാറി. 

ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്. ആളുകളുടെ താത്പര്യം മാറുന്നതനുസരിച്ച് ഇതിൽ വ്യാത്യാസം വരും.