)
ഡിസംബർ 16 മുതൽ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ആപ്പുകളിലെ പരസ്യവും കണ്ടൻ്റും വ്യക്തിഗതമാക്കുന്നതിന് ജനറേറ്റീവ് എഐ ടൂളുകളുമായുള്ള ആളുകളുടെ ഇടപെടലുകൾ ഉപയോഗിക്കുമെന്ന് മെറ്റ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഒക്ടോബർ 7 മുതൽ പുതിയ മാറ്റത്തെ കുറിച്ച് അറിയിക്കുമെന്നും ഈ മാറ്റം എല്ലാ ഉപഫോക്താക്കൾക്കും ബാധകമാണെന്നും മെറ്റ വ്യക്തമാക്കി. എഐയുമായുള്ള ആളുകളുടെ ഇടപെടൽ അവരുടെ ഫീഡും പരസ്യങ്ങളും വ്യക്തികതമാക്കാൻ പോകുകയാണെന്ന് മെറ്റയുടെ പ്രൈവസി പോളിസി മാനേജർ ക്രിസ്റ്റി ഹാരി പറഞ്ഞു. ഇതിനു വേണ്ടിയുള്ള അണിയറ പ്രവർത്തനത്തിലാണ് മെറ്റ എന്നും ഹാരി കൂട്ടിചേർത്തു.
ALSO READ: ഒക്ടോബർ 1 മുതൽ സാമ്പത്തിക ഡിജിറ്റൽ മേഖലയിൽ നിയമ മാറ്റം; ടിക്കറ്റ് ബുക്കിംഗ്, ബാങ്കിംഗ്, യുപിഐ എന്നീ മേഖലകളിലെ പരിഷ്കാരങ്ങൾ അറിയാം
മതപരമായ വീക്ഷണങ്ങൾ, ലൈംഗിക ആഭിമുഖ്യം, രാഷ്ട്രീയ വീക്ഷണങ്ങൾ, ആരോഗ്യം, വംശീയത തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ പരസ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മെറ്റ വ്യക്തമാക്കി.
യുകെ, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ എന്നിവ ഒഴികെയുള്ള രാജ്യങ്ങളിൽ ഡിസംബർ 16 ന് പുതിയ മാറ്റം ആരംഭിക്കുകയും കാലക്രമേണ വ്യാപിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.