close

News WrapGet Handpicked Stories from our editors directly to your mailbox

'ഏജ് ഓഫ് ഇന്‍റലിജന്‍സ്' പുറത്തിറക്കി മൈക്രോസോഫ്റ്റ്

ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന്‍റെയും ശാക്തീകരിക്കുന്നതിന്‍റെയും ഭാഗമായി 'ഏജ് ഓഫ് ഇന്‍റലിജന്‍സ്'(AI) എന്ന തലക്കെട്ടില്‍ ധവളപത്രം പുറത്തിറക്കി മൈക്രോസോഫ്റ്റ്‌.  

Updated: Feb 22, 2019, 03:16 PM IST
'ഏജ് ഓഫ് ഇന്‍റലിജന്‍സ്' പുറത്തിറക്കി മൈക്രോസോഫ്റ്റ്

ന്ത്യയെ ശക്തിപ്പെടുത്തുന്നതിന്‍റെയും ശാക്തീകരിക്കുന്നതിന്‍റെയും ഭാഗമായി 'ഏജ് ഓഫ് ഇന്‍റലിജന്‍സ്'(AI) എന്ന തലക്കെട്ടില്‍ ധവളപത്രം പുറത്തിറക്കി മൈക്രോസോഫ്റ്റ്‌.  

ഇന്ത്യയെ മികച്ച സമ്പത് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്‍റെ പുതിയ നീക്കം. 

ആധുനിക മൊബൈൽ ഇൻഫ്രാസ്ട്രക്ചർ, തൊഴിൽശക്തി വർദ്ധിപ്പിക്കൽ, ഡാറ്റാ ചെലവുകൾ കുറയ്ക്കുക, ക്രോസ്-ബിസിനസ് സഹകരണം എന്നിവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  

AI യുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും ചൂണ്ടിക്കാണിക്കുന്ന പത്രത്തില്‍ ഗവൺമെന്‍റിന്‍റെ  നയങ്ങൾ എത്രത്തോളം സമതുലിതമായി മുന്നോട്ടുപോകുന്നുവെന്നും വിശദീകരിക്കുന്നു. 

വളരുന്ന ഇന്‍റർനെറ്റ് ഉപയോഗം, കണക്ടിവിറ്റി എന്നീ സാങ്കേതിക പുരോഗതികൾ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ആനുകൂല്യങ്ങൾ നേടാൻ എങ്ങനെ സഹായിക്കുമെന്നും പത്രത്തില്‍ വിശദമാക്കുന്നു. 

AIയ്ക്ക് മനുഷ്യർക്ക് കേന്ദ്രീകൃതമായ ഒരു സമീപനം നല്‍കുക എന്നതാണ് മൈക്രോസോഫ്റ്റിന്‍റെ പ്രധാന ലക്ഷ്യമെന്നും ഇന്ത്യയിപ്പോള്‍ AI സ്വീകരിക്കുന്നതിനെപ്പറ്റിയുള്ള വിശകലന ഘട്ടത്തിലാണെന്നും  മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്‍റ് അനന്ത് മഹേശ്വരി പറഞ്ഞു.

മൈക്രോസോഫ്റ്റ്‌ ജാനാധിപത്യവല്‍കരണം നടത്തുന്ന AI സ്ഥാപനങ്ങൾക്കും അവരുടെ വികസനത്തിനും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാകും.  

പൊതു, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിവിധ തരത്തില്‍ AI സഹായകമാകുമെന്നാണ് മൈക്രോസോഫ്റ്റ്‌ കരുതുന്നത്.