ലുങ്കിയാണോ, മടക്കി തന്നെ കുത്തണം!!

ലിനന്‍, സില്‍ക്ക് തുണികൊണ്ടാണ് ഈ ലുങ്കികള്‍ തയാറാക്കിയിരിക്കുന്നത്. 

Sneha Aniyan | Updated: May 13, 2019, 02:12 PM IST
 ലുങ്കിയാണോ, മടക്കി തന്നെ കുത്തണം!!

ന്ത്യന്‍ വസ്ത്രങ്ങളോടുള്ള വിദേശികളുടെ പ്രിയം എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ, വിദേശികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് കേരളീയരുടെ നാടന്‍ വേഷമായ ലുങ്കി.

നാട്ടില്‍ ഈ ലുങ്കികള്‍ക്ക് 300 രൂപയില്‍ കൂടുതല്‍ ഈടാക്കില്ല. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ ഇത്തരം മുണ്ടുകള്‍ക്ക് ഒന്നിന് 12,200 രൂപയാണ് വില.

എന്നാല്‍, മോഡേണ്‍ ലുങ്കികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒറ്റ നോട്ടത്തില്‍ ലുങ്കിയാണെന്ന് തോന്നുമെങ്കിലും ലിനന്‍, സില്‍ക്ക് തുണികൊണ്ടാണ് ഈ ലുങ്കികള്‍ തയാറാക്കിയിരിക്കുന്നത്. 

അതുപോലെ തന്നെ, ലുങ്കി വിദേശികള്‍ കെട്ടുകയല്ല ചെയ്യുന്നത്. ലുങ്കിയുടെ രണ്ടറ്റത്തുമായി പിടിപ്പിച്ചിരിക്കുന്ന ഹുക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. 

രണ്ട് നിറങ്ങളിലാണ് ലുങ്കികൾ ലഭിക്കുക. അമേരിക്കൻ പാന്‍റ്സിന്‍റെ അളവുകളിൽ മോഡേൺ ലുങ്കികൾ ലഭിക്കും. 

എന്നാല്‍ ഈ മോഡേണ്‍ ലുങ്കി മലയാളികള്‍ക്ക് അത്ര പിടിച്ചിട്ടില്ലയെന്നതാണ് വാസ്തവം. കാരണം, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന മോഡേണ്‍ ലുങ്കിയുടെ ചിത്രങ്ങള്‍ക്ക് താഴെ ട്രോളുകള്‍  നിറയുകയാണ്. 

ദൃശ്യം എന്ന ചിത്രത്തില്‍ തൂമ്പ പിടിച്ച്‌ ലുങ്കി മടക്കിക്കുത്തി നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് മലയാളികള്‍ മറുപടി നല്‍കിയിരിക്കുന്നത്. 

ഇങ്ങനെ മടക്കിക്കുത്താന്‍ കഴിയുന്നതാണ് ലുങ്കികള്‍. അല്ലാത്ത പക്ഷം അവ ലുങ്കികളെയല്ല എന്നാണ് ട്രോളന്മാര്‍ പറയുന്നത്. 

മോഡേണ്‍ ലുങ്കിയെ 'ലുങ്കി സ്‌കര്‍ട്ട്' എന്ന് വിളിക്കണമെന്നാണ് പലരുടെയും അഭിപ്രായം. 

മുമ്പ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫാഷൻ ബ്രാൻഡായ സാറ 'ഫ്ലോയി൦ഗ് സ്കര്‍‌ട്ട്' എന്ന പേരില്‍ ഇതുപോലെ ഒരു ലുങ്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. 

മുൻഭാഗത്തു ഞൊറിഞ്ഞുകുത്തിയതു പോലുള്ള ഡിസൈനും സ്ലിറ്റുമെല്ലാം സ്കര്‍ട്ടിനെ വ്യത്യസ്തമാക്കിയിരുന്നു. പോളിസ്റ്ററും വിസ്കോസും ചേർന്നു നിർമിച്ച സ്കർട്ട് ഡ്രൈ ക്ലീനി൦ഗ് മാത്രമേ ചെയ്യാൻ പാടുള്ളൂവെന്നും നിർമാതാക്കള്‍ പറഞ്ഞിരുന്നു. 

എന്നാൽ ബ്രൗൺ കളറിൽ ചെക് ഡിസൈനുകളോടു കൂടിയ സ്കർട്ടിന്‍റെ വില കേട്ടാണ് പലരും ഞെട്ടിയത്. ആറായിരത്തി അഞ്ഞൂറിനടുത്തായിരുന്നു ഫ്ലോയി൦ഗ് സ്കര്‍‌ട്ടിന്‍റെ വില. 

Tags: