ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ്!!

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്‌എംസിജി കമ്പനിയായ ഐടിസി. 

Sneha Aniyan | Updated: Oct 23, 2019, 04:47 PM IST
ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ്!!

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്‌എംസിജി കമ്പനിയായ ഐടിസി. 

കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്‍റെ ഏകദേശ വില. അതായത്, 15 ഗ്രാമിന് ഒരു ലക്ഷം രൂപയാണ് വില.

'ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്' എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. 

ഗിന്നസ് വേൾഡ് റെക്കോർഡിന് കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഏറ്റവും ചെലവേറിയ ചോക്ലേറ്റ് വളരെ കുറച്ച് മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ.

ഓര്‍ഡര്‍ അനുസരിച്ച്‌ മാത്രം ലഭിക്കുന്ന ഈ ചോക്ലേറ്റ് ബുധനാഴ്ച മുതല്‍ വിപണിയിലെത്തും.

ലോകോത്തര നിലവാരമുള്ള ചോക്ലേറ്റ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ അപൂർവ രുചിക്കൂട്ടുകളും ഏറ്റവും മികച്ച കൊക്കോയും കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. 

ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചി കൂടി പരിഗണിച്ച് തയാറാക്കിയ ഈ ചോക്ലേറ്റ് കൈകൊണ്ട് നിർമ്മിച്ച തടിപ്പെട്ടിയിലാണ് ലഭിക്കുക.  

15 ഹാന്‍ഡ് മെയ്ഡ് ചോക്ലേറ്റുകള്‍ അടങ്ങിയതാണ് ഒരു പെട്ടി. വ്യത്യസ്ത ആശയങ്ങളിൽ തീർത്ത ചോക്ലേറ്റിന് ഓരോന്നിനും 15 ഗ്രാമാണ് തൂക്കം.

ചോക്ലേറ്റ് പ്രിയർക്ക് ഏറ്റവും പ്രിയങ്കരമായ രുചികളിലാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്നും ടേസ്റ്റ് ചെയ്യുന്നവർക്ക് അത്യ അപൂർവ്വമായ അനുഭൂതിയാകും പ്രദാനം ചെയ്യുന്നതെന്നും ഐ ടി സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനുജ് റുസ്തഗി പറഞ്ഞു.