രത്നത്തില്‍ തീര്‍ത്ത സെക്‌സ് ടോയ്!!

  ഓസ്‌ട്രേലിയന്‍ ജ്വല്ലറി ഡിസൈനറായ കോളിന്‍ ബേണാണ് പേള്‍ ടോയിയുടെ നിര്‍മ്മാതാവ്.

Sneha Aniyan | Updated: Oct 28, 2019, 06:43 PM IST
രത്നത്തില്‍ തീര്‍ത്ത സെക്‌സ് ടോയ്!!

കോടികളുടെ വിലയുടെ ഒരു സെക്‌സ് ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

'പേള്‍ റോയല്‍' (Pearl Royal) എന്ന് പേര് നല്‍കിയ ഈ സെക്‌സ് ടോയ്ക്ക് പന്ത്രണ്ട് കോടി (12,73,27,500) രൂപയിലധികം വിലയുണ്ട്. 

ഓസ്‌ട്രേലിയന്‍ ജ്വല്ലറി ഡിസൈനറായ കോളിന്‍ ബേണാണ് പേള്‍ ടോയിയുടെ നിര്‍മ്മാതാവ്.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പേള്‍ അഥവാ പവിഴം കൊണ്ടാണ് ഈ സെക്‌സ് ടോയ് നിര്‍മ്മിച്ചിരിക്കുന്നത്. 

ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

 

ലോകത്തിലെ ഏറ്റവും വില കൂടിയ സെക്‌സ് ടോയ് ആയ 'പേള്‍ റോയല്‍' പതിനഞ്ച് വര്‍ഷം എടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ഒരു കിലോയില്‍ താഴെയാണ് ഇതിന്‍റെ ഭാരം. സെക്‌സിന് ആളുകള്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് നിര്‍മ്മാതാവായ ബേണ്‍ പറയുന്നത്.