close

News WrapGet Handpicked Stories from our editors directly to your mailbox

Video: അങ്ങ് ദൂരെ നടന്ന ബിഹു ആഘോഷവും നൃത്തവും!!

പരമ്പരാഗത ഗമുച്ച കഴുത്തില്‍ ചുറ്റിയാണ്‌ മൈക്ക് ഫിങ്കിള്‍ ബിഹു നൃത്തം കളിക്കുന്നത്. 

Sneha Aniyan | Updated: Apr 15, 2019, 06:34 PM IST
Video: അങ്ങ് ദൂരെ നടന്ന ബിഹു ആഘോഷവും നൃത്തവും!!

രോ ദേശക്കാരും അവരുടെ പുതുവത്സരം ആഘോഷിക്കുന്നത് വിവിധ രീതിയില്‍ വിവിധ ദിവസങ്ങളില്‍ ആയിരിക്കും.

കേരളീയരുടെ വിഷുവും, ബംഗാളികളുടെ പൊയ്ല ബൊയ്സാഖും, അസാമികളുടെ ബിഹുവുമെല്ലാം ഈ വര്‍ഷം ആഘോഷിക്കുന്നത് ഏപ്രില്‍ 15നാണ്.  

2019ലെ ബിഹു ആഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറളായി മാറുന്നത്. 

ബഹിരാകാശത്ത് പരമ്പരാഗത ബിഹു നൃത്തം ചെയ്യുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. 

2004ല്‍ പുറത്തിറങ്ങിയ ഈ വീഡിയോ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും സൈബര്‍ ലോകത്ത് തരംഗമയി മാറുന്നത്.  പരമ്പരാഗത ഗമുച്ച കഴുത്തില്‍ ചുറ്റിയാണ്‌ മൈക്ക് ഫിങ്കിള്‍ എന്ന ശാസ്ത്രജ്ഞന്‍ ബിഹു നൃത്തം കളിക്കുന്നത്. 

അസമിന്‍റെ മരുമകനാണ് മൈക്ക്. മൈക്കിന്‍റെ ഭാര്യയും നാസ ശാസ്ത്രജ്ഞയുമായ രനിതാ സൈകിയ അസം സ്വദേശിനിയാണ്. ഉത്തര അമേരിക്കയില്‍ നടന്ന അസം അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ഈ വീഡിയോ നാസ ലൈവായി പുറത്തുവിടുകയായിരുന്നു.