വാഷിങ്ടൺ: ബഹിരാകാശ യാത്രിക സുനിതാ വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്നും വിരമിച്ചു. ഇതോടെ നീണ്ട 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് സുനിത വിരാമം കുറിച്ചിരിക്കുന്നത്.
ഇക്കാര്യം നാസയാണ് അറിയിച്ചിരിക്കുന്നത്. സുനിത വിരമിച്ചത് ഡിസംബറിൽ ആണെങ്കിലും ഇപ്പോഴാണ് നാസ സുനിതയുടെ വിരമിക്കൽ വിവരം പുറത്തറിയിച്ചത്. മൂന്ന് ദൗന്ന് ദൗത്യങ്ങളിലായി സുനിത ബഹിരാകാശത്ത് ചെലവഴിച്ചത് 608 ദിവസമാണ്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത് എന്നത് ശ്രദ്ധേയം.
സുനിത വിരമിച്ചത് 60 വയസായതിന് പിന്നാലെയാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ തവണ നടന്ന വനിത എന്ന റെക്കോര്‍ഡും സുനിത കരസ്ഥമാക്കിയിരിക്കുകയാണ്. ഒമ്പത് തവണകളിലായി ഒന്നും രണ്ടുമല്ല 62 മണിക്കൂറാണ് സുനിത ബഹിരാകാശത്ത് നടന്നത്. സുനിതയുടെ കന്നി ഐഎസ്എസ് യാത്ര 2006 ലായിരുന്നു.
Also Read: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്കാരോ അതോ കമ്മീഷനോ?
മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് സുനി വില്യംസ് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനിത 1983 ൽ യുസുനിത വില്യംസ് 1983 ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതായത് നാവികസേനയില്‍ നിന്ന് ബഹിരാകാശ യാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ ഭാഗമാക്കി എന്നുവേണം പറയാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









