close

News WrapGet Handpicked Stories from our editors directly to your mailbox

Video: പാട്ട് പാടി ചന്ദ്രനിലേക്ക്..

2024 ഓടെ മനുഷ്യന്‍റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക.

Updated: Sep 10, 2019, 05:05 PM IST
Video: പാട്ട് പാടി ചന്ദ്രനിലേക്ക്..

ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാന്‍ രണ്ടാം ശ്രമം നടത്തുകയാണ് അമേരിക്ക. 
ഇതിന് മുന്നോടിയായി ഒരു പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ നാസ.

പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ 'നാസ' എന്ന പാട്ട് വരികള്‍ മാറ്റി റീമിക്‌സ് ചെയ്താണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 

നാസയിലെ ജോണ്‍സന്‍ സ്‌പേസ് സെന്‍ററില്‍ പരിശീലനം നേടുന്നവരാണ് ഗാനം റിമിക്സ് ചെയ്തിരിക്കുന്നത്. 'ഞങ്ങള്‍ പ്രപഞ്ച പര്യവേക്ഷണം നടത്തും കാരണം ഞങ്ങള്‍ നാസയാണ്' എന്ന് വരികളിലൂടെ ഇവര്‍ പറയുന്നു. 

2024 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുക. ആദ്യമായി ചന്ദ്രനില്‍ ഒരു വനിതയെ എത്തിക്കുകയെന്ന ലക്ഷ്യവും നാസയ്ക്കുണ്ട്.

ഭാവി ബഹിരാകാശ പദ്ധതിയ്ക്കായി ചന്ദ്രനില്‍  ഒരു ആസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 

2024 ഓടെ മനുഷ്യന്‍റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക.

Tags: