തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാത്ത ടാക്സികള്‍ വരുന്നു

Last Updated : Sep 18, 2017, 01:17 PM IST
തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാത്ത ടാക്സികള്‍ വരുന്നു

പൊതുവേ തിരക്കുള്ള സമയത്ത് യൂബറോ ഓലയോ പോലുള്ള ടാക്സി സര്‍വീസുകള്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ ചാര്‍ജിനെക്കാളും കൂടുതലോ ഇരട്ടിയോ ചാര്‍ജാവുന്നത് സാധാരണയാണ്. സര്‍ജ് പ്രൈസിംഗ് എന്ന് പേരുള്ള ഈ സംവിധാനം കാരണം പലപ്പോഴും കയ്യില്‍ നിന്ന് ഒരുപാട് കാശ് പോയിട്ടുള്ളവരാണ് ഇത്തരം ടാക്സികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേരും. എന്നാല്‍ ഇനിമുതല്‍ തോന്നുമ്പോള്‍ തോന്നിയ ചാര്‍ജ് കാണിക്കാത്ത ടാക്സി സര്‍വീസ് ഉപയോഗിക്കാം. 

സര്‍ജ് പ്രൈസിംഗ് ഇല്ലാത്ത കാബുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ടൈഗര്‍, യാത്രിക്, ഓ ടി എല്‍ കാബ്സ് മുതലായവ സര്‍ജ് പ്രൈസ് ഈടാക്കുന്നില്ല. ടൈഗര്‍, യാത്രിക് മുതലായവയുടെ ആപ്പുകളും ഇറങ്ങിയിട്ടുണ്ട്. ടൈഗറിന് നിലവില്‍ 3000  ടാക്സികളുണ്ട്. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് ടൈഗര്‍ ആപ്പ് സഹസ്ഥാപകനും സി ഇ ഓയുമായ ആദിത്യ പോഡര്‍ പറഞ്ഞു.

ഓ ടി എല്‍ കാബ്സ് 2000  ലക്ഷ്വറി ടാക്സികളുമായി ഉടന്‍ എത്തും. യാത്രികിനാവട്ടെ 300 ടാക്സികള്‍ ഉണ്ട് ഇപ്പോള്‍.

Trending News