കൊറോണ വൈറസ് വ്യപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലോക്ക് ഡൌണ്‍ അവസാനിക്കുന്നത് വരെ ഇന്ത്യയൊട്ടാകെ സൗജന്യ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ടെലികോം വകുപ്പ് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. 


പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വ്യാജവിവരങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും വ്യാജമാണെന്നാണ് പിഐബി വ്യക്തമാക്കുന്നു. 


'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍


 


വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കായി ടെലികോം വകുപ്പ് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു എന്നായിരുന്നു വാര്‍ത്ത. കൊറോണ വൈറസ് പ്രതിരോധിക്കാനായി എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. 


എന്നാല്‍, ലോക്ക് ഡൌണ്‍ കാലയളവില്‍ ടെലികോം വകുപ്പ് ഒരു വിധത്തിലുമുള്ള സൗജന്യ ഇന്‍റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുന്നില്ല എന്നതാണ് വാസ്തവം.