ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ വേണ്ട

അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് വേണമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ധാ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു ചോ​ദി​ച്ച​ത് പരീക്ഷണാര്‍ത്ഥമായിരുന്നുവെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

Last Updated : Dec 29, 2017, 11:03 AM IST
ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ വേണ്ട

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് വേണമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ധാ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പേ​രു ചോ​ദി​ച്ച​ത് പരീക്ഷണാര്‍ത്ഥമായിരുന്നുവെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

ഈ ​പ​രീ​ക്ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വാ​ൻ ഫേ​സ്ബു​ക്കി​നു പ​ദ്ധ​തി​യി​ല്ലെ​ന്നും കമ്പനി പ്ര​തി​നി​ധി ​ബ്ലോ​ഗി​ൽ കു​റി​ച്ചു.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​രോ​ട് ആ​ധാ​ർ കാ​ർ​ഡി​ലെ പേ​ര് ന​ൽ​കാ​ൻ ഫേ​സ്ബു​ക്ക് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​വ​രോ​ടാ​ണ് ആ​ധാ​റി​ലെ പേ​രു​ത​ന്നെ ന​ൽ​കാ​ൻ ഫേ​സ്ബു​ക്ക് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Trending News