നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

Last Updated : Oct 31, 2017, 01:44 PM IST
നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ഫോണാണ് ഇത്. ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണും ഇതുതന്നെയാണ്. അടിസ്ഥാനപരമായി മോബൈല്‍ ഫോണിന് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയത് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

പിന്നില്‍ പോളികാര്‍ബണേറ്റ് ബോഡിയും മുന്നില്‍ കോണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും ഈ ഫോണിനുണ്ട്. കോപ്പര്‍ ബ്ലാക്ക്, പ്യൂട്ടര്‍ ബ്ലാക്ക്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് ഇത് ഇപ്പോള്‍ ലഭ്യമാവുക. നവംബര്‍ പകുതിയോടു കൂടി ഉപഭോക്താക്കളുടെ കൈകളില്‍ എത്തിത്തുടങ്ങും. ഇന്ത്യയില്‍ ഏകദേശം ഏഴായിരം രൂപയായിരിക്കും ഇതിന്‍റെ വിലയെന്ന് കരുതുന്നു.

ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 212 പ്രൊസസർ ആണ് ഇതിനു കരുത്തേകുക. ആൻഡ്രോയിഡ് 7.1.1 നോഗറ്റിലാണ് പ്രവർത്തനം. ഉടന്‍ ഇതിന് ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭിക്കും. അഞ്ച് ഇഞ്ചിന്റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാമും 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിനുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം.
 
4000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട്. മുന്നില്‍ 5 എംപിയും പിന്നില്‍ 8 എംപിയും വീതം ശേഷിയുള്ള ക്യാമറകള്‍ ആണ് ഇതിനുള്ളത്. ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ലാഷ് തുടങ്ങിയ സവിശേഷതകളോടു കൂടിയതാണ് പിന്‍ക്യാമറ.

ഇതിനു മുന്നേ ഇറങ്ങിയ നോക്കിയ 3 യുടെ വില 9,499 രൂപയായിരുന്നു. 

Trending News