നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി

നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജുഹോ സര്‍വികാസ് ആണ്  ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത് എത്തി തുടങ്ങിയത്.

Last Updated : Nov 25, 2017, 11:48 AM IST
നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി

നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 ന് ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജുഹോ സര്‍വികാസ് ആണ്  ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത് എത്തി തുടങ്ങിയത്.

കഴിഞ്ഞ മാസം ഓറിയോയുടെ ബീറ്റ അപ്ഡേറ്റ് നോക്കിയ 8 നായി ഇറക്കിയിരുന്നു. പുതിയ അപ്ഡേറ്റിന്‍റെ വലുപ്പം 1518.1 എംബി ആണ്. ഉടന്‍ തന്നെ നോക്കിയയുടെ മറ്റു ഫോണുകളായ നോക്കിയ 2, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും അപ്ഡേറ്റ് ലഭിക്കും.

നോക്കിയ 2 ആണ് കമ്പനി ഏറ്റവും പുതുതായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണ്‍. ഇന്ത്യയില്‍ വെള്ളിയാഴ്ചയോടെയാണ് ഇതെത്തിയത്. 6,999 രൂപ വിലയുള്ള ഈ ഫോണ്‍ നോക്കിയയുടെ ബജറ്റ് സ്മാര്‍ട്ട്‌ ഫോണുകളുടെ ശ്രേണിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

നോക്കിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ആയ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ആയ നോക്കിയ 8 എത്തിയത്. ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയായിരുന്നു. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറ നോക്കിയ 8നെ മികച്ചതാക്കുന്നു. കാള്‍ സീസുമായി ചേർന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ8. 13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്. 

ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ള നോക്കിയ 8 ലണ്ടനിൽ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. 

Trending News