close

News WrapGet Handpicked Stories from our editors directly to your mailbox

പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

അടുത്ത മാസം 26 മുതല്‍ മാര്‍ച്ച് 1 വരെ ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയുടെ പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാൻ എച്ച്‌എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു.

Updated: Jan 22, 2018, 08:48 PM IST
പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

ബാഴ്സലോണ: അടുത്ത മാസം 26 മുതല്‍ മാര്‍ച്ച് 1 വരെ ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയുടെ പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാൻ എച്ച്‌എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു.

എച്ച്‌എംഡി ഗ്ലോബലിന്‍റെ ചീഫ് പ്രൊഡക്‌ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ട്വിറ്ററില്‍ ഒരു ടീസര്‍ പുറത്തിറക്കിയിരുന്നു. നോക്കിയ 9, നോക്കിയ 3310 4ജി പതിപ്പ്, നോക്കിയ 7ന്‍റെ പുതിയ പതിപ്പായ നോക്കിയ 7 പ്ലസ്, ക്യുവര്‍ട്ടി കീ ബോര്‍ഡ് ഉള്‍പ്പെടുത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എന്നീ ഫോണുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്.

വേൾഡ് കോണ്‍ഗ്രസില്‍ നോക്കിയ 6, നോക്കിയ 7 സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും. എന്നാൽ വിപണിയിൽ ഈ ഫോണുകൾ ഉടനെ എത്തില്ല.