close

News WrapGet Handpicked Stories from our editors directly to your mailbox

സ്മാര്‍ട്ട്‌ ഫോണ്‍ ശ്രേണിയില്‍ വിപ്ലവമാവാന്‍ വീണ്ടും ജിയോ!

കുറഞ്ഞ വിലയ്ക്ക് അടുത്ത സ്മാര്‍ട്ട്‌ഫോണുമായി എത്താന്‍ ഒരുങ്ങുകയാണ് ജിയോ. 1,500 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയാണ് ജിയോയുടെ അടുത്ത ദൗത്യം. തയ് വാന്‍ ചിപ്സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെ പുതിയ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായി എത്താന്‍ ഒരുങ്ങുകയാണ് ജിയോ എന്ന് വാര്‍ത്തകള്‍ പറയുന്നു.

Updated: Jan 31, 2018, 12:08 PM IST

സിം കാര്‍ഡ് ഉള്‍പ്പടെയുള്ള ഫോണ്‍ ആയിരിക്കും ഇത്. ജിയോയുടെ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളായിരിക്കും ഇതിനും നല്‍കുക.

എയര്‍ടെല്‍ അടക്കമുള്ള മറ്റ് ടെലികോം കമ്പനികള്‍ 1,500 രൂപയില്‍ താഴെ വിലവരുന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനു മുന്നേ ജിയോ അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു

മുന്‍കൂര്‍ ഓര്‍ഡറിലൂടെ ഫോണ്‍ പെട്ടെന്നുതന്നെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.