'ആര്‍ത്തവ കറ'യുള്ള വിവാഹ വസ്ത്രം; രൂക്ഷ വിമര്‍ശനം നേരിട്ട് പെണ്‍ക്കുട്ടി!!

ഡിപ്പ് ഡൈ (വസ്ത്രത്തിന്‍റെ അടിഭാഗത്ത് മാത്രം ഡൈ ഉപയോഗിക്കുന്നത്) ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്.

Sneha Aniyan | Updated: Apr 24, 2019, 06:40 PM IST
 'ആര്‍ത്തവ കറ'യുള്ള വിവാഹ വസ്ത്രം; രൂക്ഷ വിമര്‍ശനം നേരിട്ട് പെണ്‍ക്കുട്ടി!!

ഡിപ്പ് ഡൈ (വസ്ത്രത്തിന്‍റെ അടിഭാഗത്ത് മാത്രം ഡൈ ഉപയോഗിക്കുന്നത്) ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്.

എന്നാല്‍, വിവാഹ വസ്ത്രത്തില്‍ ഡിപ്പ് ഡൈ പരീക്ഷിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു പെണ്‍ക്കുട്ടി. 

വെളുത്ത ഗൗണിന് അടിഭാഗത്തായി ചുവപ്പ് നിറമാണ് പെണ്‍ക്കുട്ടി ഡൈയ്ക്കായി ഉപയോഗിച്ചത്. ഈ വസ്ത്രം ധരിച്ച് വിവാഹ പന്തലിലെത്തിയ പെണ്‍ക്കുട്ടി രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുകയാണിപ്പോള്‍.

'ആര്‍ത്തവ സമയത്ത് ഉപയോഗിച്ച പാഡ്' പ്പോലെയാണ് വിവാഹവസ്ത്രം കാണുമ്പോള്‍ തോന്നുന്നതെന്നാണ് പലരുടെയും അഭിപ്രായം.

'ആര്‍ത്തവ-കറ വിവാഹ വസ്ത്രം' എന്ന തലക്കെട്ടോടെയാണ് പലരും ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്.