close

News WrapGet Handpicked Stories from our editors directly to your mailbox

ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി!!

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുലിന്‍റെ രാജി.

Updated: Jul 5, 2019, 06:20 PM IST
ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി!!

ന്യൂഡല്‍ഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ട്വിറ്ററില്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി. എഐസിസി പ്രസിഡന്‍റ്' എന്ന ബയോയാണ് രാഹുല്‍ ഗാന്ധി തിരുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം, പാര്‍ലമെന്‍റ് മെമ്പര്‍ എന്നാണ് പുതിയ ബയോ. ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. 

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുലിന്‍റെ രാജി.

കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കി൦ഗ് കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കൂടാതെ, പാര്‍ട്ടിയെക്കാള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ മുതിര്‍ന്ന നേതാക്കള്‍ പ്രചരണം ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.