റിയല്‍മീയുടെ ഫിറ്റ്‌നസ് ബാന്‍ഡിലിനി 'ഹാര്‍ട്ട്' റേറ്റിംഗും!!

ഷവോമിയുടെ Mi ബാൻഡ് 4ന് വെല്ലുവിളിയുമായി റിയല്‍മീയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്.

Updated: Mar 8, 2020, 04:37 PM IST
റിയല്‍മീയുടെ ഫിറ്റ്‌നസ് ബാന്‍ഡിലിനി 'ഹാര്‍ട്ട്' റേറ്റിംഗും!!

ഷവോമിയുടെ Mi ബാൻഡ് 4ന് വെല്ലുവിളിയുമായി റിയല്‍മീയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്.

ഹാർട്ട് റേറ്റ് മോണിറ്ററി൦ഗും കളർ ഡിസ്‌പ്ലേയുമുള്ള ആദ്യത്തെ വിയറബിൾ ഡിവൈസായ  ഫിറ്റ്‌നസ് ബാൻഡ് പുറത്തിറക്കിയാണ് ഷവോമിയുടെ Mi ബാൻഡ് 4ന് റിയല്‍മീ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

USB ഡയറക്റ്റ് ചാർജും സ്മാർട്ട് നോട്ടിഫിക്കേഷൻസുമാണ് ബാന്‍ഡിന്‍റെ മറ്റൊരു പ്രത്യേകത.
അഞ്ച് പേഴ്സണലൈസ്ഡ് ഡയൽ ഫേസുകളാണ് ബാൻഡിനുള്ളത്. റിയൽമി ലിങ്ക് ആപ്പ് ഉപയോഗിച്ച് ഈ പേഴ്സണലൈസ്ഡ് ഡയൽ ഫേസുകളെ ആൻഡ്രോയിഡ് സ്മാർട്ഫോണുമായി കണക്ട് ചെയ്യാനാവും.

പ്രധാനമായും ഇന്ത്യൻ യൂസർമാർ ലക്ഷ്യം വെച്ച് അവതരിപ്പിച്ച ബാന്‍ഡിന് കറുപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ മൂന്ന് സ്ട്രാപ്പ് കളർ ഓപ്‌ഷനുകളാണുള്ളത്. ഡെഡിക്കേറ്റഡ് ക്രിക്കറ്റ് മോഡുള്ള ഈ ബാന്‍ഡിന് 1,499 രൂപയാണ് ഇന്ത്യയിലെ വില.

മാര്‍ച്ച്‌ ഒന്‍പത് മുതല്‍ realme.comലൂടെ ഈ ബാന്‍ഡ് സ്വന്തമാക്കാനാകും. 'Hate-to-wait' സെയിലിലാണ് ഇത് ലഭ്യമാകുക. ആമസോണിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും പിന്നീട് ഇത് വില്‍പ്പനയ്ക്കെത്തുമെന്നാണ് കരുതുന്നത്.

Mi ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നീ ഡിവൈസുകളാണ് വിപണിയിൽ റിയൽമിയുടെ ആദ്യത്തെ വെയറബിൾ ഡിവൈസിന്റെ പ്രധാന എതിരാളികൾ. ഷവോമി ഇന്ത്യയിൽ 2,499 രൂപയ്ക്കാണ് Mi ബാന്‍ഡ് 4 അവതരിപ്പിച്ചത്, പക്ഷെ നിലവിൽ ബാൻഡ് 2,299 രൂപയ്ക്ക് വാങ്ങാനാവും.

പ്രത്യേകതകള്‍...

> 0.96-ഇഞ്ചുള്ള (2.4cm) കളർ TFT LCD പാനൽ.
> 80x160 പിക്സൽ റസല്യൂഷൻ.
> ഡിസ്‌പ്ലേയില്‍ ടച്ച് ബട്ടണ്‍.
> 5-ലെവൽ ബ്രൈറ്റ്നെസ്സ്
> റിയൽമി ലിങ്ക് ആപ്പ് ഉപയോഗിച്ച് ഇത് കണ്ട്രോൾ ചെയ്യാം.
> ഓവർ-ദി-എയർ (OTA) അപ്ഡേറ്റുകളും ഡയൽ ഫേസുകളിൽ ലഭിക്കും.

> 'ഹാര്‍ട്ട്' റേറ്റിംഗ്...

PPG ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറാണ് ബാൻഡിലുള്ളത്. ഫിറ്റ്നസ് പ്രേമികളെയാണ് ഇത് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.  എല്ലാ അഞ്ച് മിനിറ്റിലും യൂസറിന്റെ റിയൽ ടൈം ഹാർട്ട് റേറ്റ് ഇത് കണക്കാക്കും.

> സ്ലീപ് ക്വാളിറ്റി മോണിറ്റര്‍...

സ്ലീപ് ക്വാളിറ്റി മോണിറ്ററും ബാൻഡിലുണ്ട്. യൂസറിന്റെ ഉറക്കം മനസിലാക്കി റിപ്പോർട്ട് നൽകുന്നതാണ് ഈ ഫീമേച്ചർ.

> എഴുന്നേൽക്കാനും നടക്കാനും ഓർമ്മിപ്പിക്കുന്ന ഐഡിൽ അലർട്ട് ഫീച്ചര്‍.

> നടത്തം, ഓട്ടം, യോഗ തുടങ്ങിയ ഒമ്പത് സ്പോർട്സ് മോഡുകള്‍. ഇതിലെ ഏതെങ്കിലും മൂന്ന് മോഡുകൾ യൂസറിനു ബാൻഡിൽ സ്റ്റോർ ചെയ്യാ൦.

> 'ക്രിക്കറ്റ്' കണക്കുകൾ അറിയാൻ ക്രിക്കറ്റ് മോഡ്.

> IP68-സെർട്ടിഫൈഡ് നിർമ്മാണമാണ്. പൊടിയിൽ നിന്നും അഴുക്കിൽ നിന്നും വെള്ളത്തിലുള്ള ചെറിയ വീഴ്ചകളും ബാൻഡിനെ ഇത് സംരക്ഷിക്കുന്നു.

> ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ അപ്പുകളെല്ലാം ഫോണിന്റെ സ്മാർട്ട് നോട്ടിഫിക്കേഷനുകൾ സപ്പോർട്ട് ചെയ്യും.

> 3-ആക്സിസ് ആക്സിലെറോമീറ്റർ, റോട്ടർ വൈബ്രേഷൻ മോട്ടോർ, ബ്ലൂടൂത്ത് v4.2 തുടങ്ങിയവയെല്ലാം ബാൻഡിലുണ്ട്.

> ആൻഡ്രോയിഡ് 5.0 ലോലിപോപ് മുതലുള്ള എല്ലാ പുതിയ ഒഎസിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും റിയൽമി ബാൻഡ് കണക്ട് ചെയ്യാൻ സാധിക്കും.

> ആറ് മുതൽ ഒമ്പത് ദിവസം വരെ നീണ്ടുനിൽക്കുന്ന 90mAh ബാറ്ററി ആണ് ബാൻഡിലുള്ളത്.